- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ മലയാളികൾക്ക് വീണ്ടും ഇരുട്ടടി; വിദേശികളുടെ ഇന്ധന സബ്‌സിഡി വെട്ടിക്കുറയ്ക്കാൻ തീരുമാനം; ജനുവരി ഒന്ന് മുതൽ പ്രെട്രോൾ വില 50ശതമാനം കൂടും
എണ്ണ വിലയിൽ ദാരുണമായ വിലയിടുവ് തുടരുന്ന സാഹചര്യത്തിൽ സബ്‌സിഡി നിരക്കുകൾ വെട്ടിക്കുറയ്ക്കാൻ അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജനുവരി മുതൽ പെട്രേൾ വില ഉയരുമെന്നാണ് സൂചന പുറത്ത് വരുന്നത്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ചിലവേറുമെന്ന് ഉറപ്പായിരിക്കുകയാണ്. ജനുവരി മുതൽ പെട്രോൾ വില വർദ്ധനവ് നടപ്പിലാക്കാനാണ് നീക്കം
എണ്ണ വിലയിൽ ദാരുണമായ വിലയിടുവ് തുടരുന്ന സാഹചര്യത്തിൽ സബ്‌സിഡി നിരക്കുകൾ വെട്ടിക്കുറയ്ക്കാൻ അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജനുവരി മുതൽ പെട്രേൾ വില ഉയരുമെന്നാണ് സൂചന പുറത്ത് വരുന്നത്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ചിലവേറുമെന്ന് ഉറപ്പായിരിക്കുകയാണ്.
ജനുവരി മുതൽ പെട്രോൾ വില വർദ്ധനവ് നടപ്പിലാക്കാനാണ് നീക്കം നടത്തുന്നത്. സാധാരണ ക്കാരായ സ്വദേശികൾക്ക് പെട്രോൾ വില വർദ്ധനവ് ബാധകമാകാത്ത തരത്തിൽ പ്രവാസികൾക്കും സമ്പന്നരായ സ്വദേശികൾക്കും സ്ഥാപനങ്ങൾക്കും എങ്ങനെ നടപ്പിലാക്കാം എന്നാണ് ചർച്ചകൾ നടത്തുന്നത്.
സ്മാർട്ട് കാർഡ് സംവിധാനം വഴി പെട്രോൾ വില ഈടാക്കൽ നടത്താനാണ് ആലോചന. സബ് സിഡി ലഭിക്കാൻ യോഗ്യരായവർ സ്മാർട്ട് സിവിൽ ഐഡി കാർഡുമായി പെട്രോൾ സ്‌റ്റേഷനിലെത്തി നിലവിലെ വിലയിൽ പെട്രോൾ വാങ്ങാം. എന്നാൽ സബ്‌സിഡിക്ക് യോഗ്യരല്ലാത്തവരും പ്രവാസികളും പുതിയ വില നൽകി പെട്രോളടിക്കേണ്ടിവരും.
50 ശതമാനം വരെ വില വർദ്ധിക്കാം. നിലവിൽ പെട്രോൾ ലിറ്ററിന് 65 ഫിൽസ് എന്നത് 100 ഫിൽസ് ആകും. ഇത്തരത്തിൽ സർക്കാർ ഖജനാവിലേക്ക് 500 മില്യൺ ദിനാർ അധിക തുക എത്തുമെന്നാണ് സർക്കാർ പ്രതീക്ഷ.
പിഎസിഐ,കെനെറ്റ്,ഫ്യുവൽ കമ്പനി എന്നിവരുമായി യോജിച്ചാണ് പുതിയ സിസ്റ്റം നടപ്പിലാക്കുന്നത്. സബ്‌സിഡി ലഭിക്കാൻ യോഗ്യരായ പൗരന്മാർക്ക് സിവിൽ ഐഡി വഴി ഓട്ടോമാറ്റിക്കായി പ്രോഗ്രാം ചെയ്യും. ഓരോ ട്രാൻസാക്ഷനും കഴിഞ്ഞ് ബാലൻസ് ചെക്ക് ചെയ്യാനും സംവിധാനമുണ്ടാകും.