കുവൈറ്റിൽ നടക്കുന്ന നിയമലംഘകരെ പിടികൂടാനായി അപ്പാർട്ട്‌മെന്റുകളിൽ കയറിയുള്ള പരിശോധനകൾക്ക് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് വാറണ്ട് കരസ്ഥമാക്കിയിരിക്കണമെന്ന് ആഭ്യന്തരമന്ത്രി നിർദ്ദേശം. നിയമ വിരുദ്ധ താമസക്കാരെയും, കുറ്റവാളികളെയും കണ്ടെത്താൻ വാറണ്ടില്ലാതെ അപ്പാർട്ട്‌മെന്റുകളിൽ പൊലീസ് റെയ്ഡ് നടത്തുന്നതായി അഭ്യന്തര മന്ത്രാലയത്തിന് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പുതിയ നിർദ്ദേശം.

വാറന്റില്ലാതെയാണ് അപ്പാർട്ട്‌മെന്റുകളിൽ പൊലീസ് റെയ്ഡ് നടക്കുന്നതെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ക്രിമിനൽ ഡിറ്റക്ടീവ്‌സിന് ലഭിക്കുന്ന ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം റെയ്ഡ് നടത്തേണ്ടത്.

കുവൈറ്റിലെ കഫേകളിൽ റെയ്ഡ് നടത്തരുതെന്ന് പൊലീസിന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇത്തരം റെയ്ഡ് നടത്താൻ മുനിസിപ്പാലിറ്റിക്ക് മാത്രമാണ് അധികാരം.