- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്കുള്ള പബ്ലിക് ഹെൽത്ത് സർവ്വീസ് നിർത്തലാക്കാൻ ആലോചന സജീവം; വിദേശികളെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്ന പദ്ധതി മൂന്നുവർഷത്തിനുള്ളിൽ
കുവൈത്ത് സിറ്റി: വിദേശികൾക്കുള്ള ചികിത്സ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്ന പദ്ധതി മൂന്നുവർഷത്തിനുള്ളിൽ നടപ്പിലാക്കുവാൻ അനുയോജ്യമായ ക്രമീകരണങ്ങൾ കുവൈത്ത് ആരോഗ്യമന്ത്രാലയം തയാറാക്കി. ഇതോടെ മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ മൂന്ന് ലക്ഷത്തോളം പ്രവാസികൾ ചികിത്സാ വെല്ലുവിളി നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ചികിത്സാ മേഖലയി
കുവൈത്ത് സിറ്റി: വിദേശികൾക്കുള്ള ചികിത്സ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്ന പദ്ധതി മൂന്നുവർഷത്തിനുള്ളിൽ നടപ്പിലാക്കുവാൻ അനുയോജ്യമായ ക്രമീകരണങ്ങൾ കുവൈത്ത് ആരോഗ്യമന്ത്രാലയം തയാറാക്കി. ഇതോടെ മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ മൂന്ന് ലക്ഷത്തോളം പ്രവാസികൾ ചികിത്സാ വെല്ലുവിളി നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
ചികിത്സാ മേഖലയിൽ രണ്ടു വിഭാഗമായാണ് വിദേശികൾക്കുള്ള സൗകര്യം ഒരുക്കുക, സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 20 ലക്ഷത്തോളം വിദേശികളാണ് ഒരുവിഭാഗം. ഈ വിഭാഗത്തിനായി മാത്രം 700 കിടക്കകളുള്ള മൂന്നു ആശുപത്രികൾ പണിയുന്നതിനുള്ള പദ്ധതി 2014ൽ അംഗീകരിച്ചിട്ടുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 230 ദശലക്ഷം ദിനാർ ചിലവോടെയാണ് ആശുപത്രികൾ പണിയുക. ആശുപത്രി നിർമ്മാണ കമ്പനി ഓഹരിയിൽ 24ശതമാനം സർക്കാരിനായിരിക്കും. 26% തുക സ്വകാര്യ നിക്ഷേപകർക്ക് നൽകുകയും 50 ശതമാനം ഓഹരി പൊതുവിപണിയിൽ ലഭ്യമാക്കുകയും ചെയ്യും.
രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന പൊതുമേഖലയിലും ഗാർഹികമേഖലയിലും ജോലി ചെയ്യുന്ന പത്തുലക്ഷത്തോളം വിദേശികൾക്കുള്ള ചികിത്സാ സൗകര്യം രാജ്യത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. നിലവിൽ സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകുന്നതിന്റെ ഭാഗമായി ഒരാളിൽനിന്ന് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയമായി പതിവർഷം സ്വീകരിക്കുന്ന 50 ദിനാർ എന്നത് 150 ദിനാറാക്കുവാനും പദ്ധതിയുണ്ട്.