- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ജനതയ്ക്ക് താത്കാലിക ആശ്വാസം; ഇന്ധന വൈദ്യുതി നിരക്ക് വർദ്ധനവ് ഉടനില്ല; സബ്‌സിഡി നിയന്ത്രണ ചർച്ചയിൽ സർക്കാരിന് തിരിച്ചടി; ഒറ്റകെട്ടായി എതിർപ്പ് രേഖപ്പെടുത്തി എംപിമാർ
കുവൈത്ത് സിറ്റി: കുവൈറ്റിലെ ജനങ്ങൾക്ക് ആശ്വാസവുമായി ഇന്ധന വൈദ്യുതി നിരക്ക് വർദ്ധനവ് ഉടനുണ്ടാവില്ലെന്ന് റിപ്പോർട്ട്. രാജ്യത്തെ സബ്‌സിഡി നിയന്ത്രണം സംബന്ധിച്ച പാർലമെന്റ് ചർച്ചയിൽ സർക്കാറിന് തിരിച്ചടി നല്കി എംപിമാർ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെയാണ് ജനങ്ങൾക്ക് അധികഭാരം നടപ്പിലാക്കില്ലെന്ന് തീരുമാനത്തിന് പിന്നിൽ. ഇതോടെ ഇന്
കുവൈത്ത് സിറ്റി: കുവൈറ്റിലെ ജനങ്ങൾക്ക് ആശ്വാസവുമായി ഇന്ധന വൈദ്യുതി നിരക്ക് വർദ്ധനവ് ഉടനുണ്ടാവില്ലെന്ന് റിപ്പോർട്ട്. രാജ്യത്തെ സബ്‌സിഡി നിയന്ത്രണം സംബന്ധിച്ച പാർലമെന്റ് ചർച്ചയിൽ സർക്കാറിന് തിരിച്ചടി നല്കി എംപിമാർ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെയാണ് ജനങ്ങൾക്ക് അധികഭാരം നടപ്പിലാക്കില്ലെന്ന് തീരുമാനത്തിന് പിന്നിൽ. ഇതോടെ ഇന്ധന, വൈദ്യുതി നിരക്ക് വർധന സംബന്ധിച്ച ശിപാർശകളിൽ പാർലമെന്റിന്റെ അനുമതി നേടാനാവാതെ സർക്കാറിന് താൽക്കാലികമായി പിൻവാങ്ങേണ്ടിവന്നു.
രണ്ടുദിവസം നീണ്ട പാർലമെന്റ് സമ്മേളനം വ്യാഴാഴ്ച അവസാനിച്ചപ്പോഴും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമുണ്ടാവാതിരുന്നതിനാൽ വിലവർധന ഉടനുണ്ടാവില്ലന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇന്ധന, വൈദ്യുതി സബ്‌സിഡി നിയന്ത്രണത്തിലും അതിന്റെ തുടർച്ചയായുള്ള നിരക്ക് വർധനയിലും തീരുമാനമെടുക്കുന്നതിനുമുമ്പ് വീണ്ടും പാർലമെന്റിന്റെ സാമ്പത്തിക സമിതി അവലോകനം നടത്തണമെന്ന് ചർച്ചകളുടെ ഒടുവിൽ എംപിമാർ ആവശ്യപ്പെട്ടെങ്കിലും ക്വോറം തികയാത്തതിനാൽ അതുസംബന്ധിച്ച വോട്ടെടുപ്പിന് സ്പീക്കർ മർസൂഖ് അൽഗാനിം അനുമതി നൽകിയില്ല.
സാമ്പത്തിക സമിതി വിഷയം ഒന്നുകൂടി പഠിച്ച് സർക്കാറുമായി ചർച്ചചെയ്ത് സബ്‌സിഡി നിയന്ത്രണമടക്കമുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളിൽ വ്യക്തത വരുത്തണമെന്നായിരുന്നു എംപിമാരുടെ ആവശ്യം. വിഷയത്തിൽ സാമ്പത്തിക സമിതി തുറന്ന ചർച്ച നടത്തണമെന്ന് സ്പീക്കർ മർസൂഖ് അൽഗാനിമും ആവശ്യപ്പെട്ടു. ജനങ്ങളെ ബാധിക്കുന്നതിനാൽ എല്ലാവശങ്ങളും പഠിച്ചശേഷം മാത്രമേ സബ്‌സിഡി നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
ആദ്യദിനത്തിൽ ചർച്ച തുടങ്ങിയപ്പോൾ തന്നെ എംപിമാരിൽ മിക്കവരും സബ്‌സിഡി നിയന്ത്രണത്തിനുള്ള സർക്കാർ നീക്കത്തെ ശക്തമായി എതിർത്ത് രംഗത്തെതുകയായിരുന്നു. ഇതോട സർക്കാരിന് തീരുമാനം എടുക്കാതെ പാർലമെന്റ് പിരിയേണ്ട അവസ്ഥ സംജാതമായി. ഇനി മാർച്ച് ഒന്നിനാണ് പാർലമെന്റ് സമ്മേളിക്കുക.