- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ഇന്ത്യക്കാർക്ക് വിസാ നിരോധനം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം; ബാങ്ക് ഗ്യാരന്റി വ്യവസ്ഥയുമായി മുന്നോട്ട് പോകാൻ ഇന്ത്യൻ എംബസി
കുവൈത്തിൽ ഇന്ത്യക്കാർക്ക് വിസാ നിരോധനം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന. കഴിഞ്ഞ സെപ്റ്റംബർ 12 മുതൽ ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി നിയമനത്തിന് സ്‌പോൺസർമാർ 2500 ഡോളർ ബാങ്ക് ഗ്യാരന്റി നൽകണമെന്ന വ്യവസ്ഥ ഇന്ത്യൻ എംബസി നടപ്പാക്ക
കുവൈത്തിൽ ഇന്ത്യക്കാർക്ക് വിസാ നിരോധനം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന. കഴിഞ്ഞ സെപ്റ്റംബർ 12 മുതൽ ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി നിയമനത്തിന് സ്‌പോൺസർമാർ 2500 ഡോളർ ബാങ്ക് ഗ്യാരന്റി നൽകണമെന്ന വ്യവസ്ഥ ഇന്ത്യൻ എംബസി നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്താനുള്ള തീരുമാനം. നിബന്ധനയിൽ പ്രതിഷേധിച്ച് കുവൈത്ത് കടുത്ത നടപടികൾക്ക് ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.
തീരുമാനം പുനപ്പരിശോധിക്കാൻ എംബസി തയാറാവാത്തതിനെ തുടർന്ന് ഇന്ത്യക്കാർക്ക് വർക്ക് പർമിറ്റുകൾ അനുവദിക്കുന്നതിന് നിയ
ന്ത്രണം ഏർപ്പെടുത്തിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ ബംഗ്ലാദേശ്, കംബോഡിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നു തൊഴിലാളികളെ കൊണ്ട് വരാൻ കുവൈത്ത് കൈകൊണ്ട തീരുമാനം ഇന്ത്യയിൽനിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കുന്നതിന്റെ ആദ്യ പടിയാണ് എന്നാണു വിലയിരുത്തപ്പെടുന്നത്.
എന്നാൽ വിദേശത്തേക്ക് പോകുന്ന സ്ത്രീകളായ ഗാർഹിക തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഇന്ത്യൻ സർക്കാർ 2007 ന് ശേഷം നിരവധി നടപടികൾ എടുത്തിട്ടുണ്ടെന്നും അതിലൊന്ന് മാത്രമാണ് ബാങ്ക് ഗാരന്റി നിബന്ധനയെന്നും കുവൈറ്റിലെ ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ പത്ര കുറിപ്പിൽ വ്യക്തമാക്കി.
ഇതിനു മുൻപ് പല തരത്തിലുള്ള പരാതികൾ ഗാർഹിക തൊഴിലാളികളുടെ ഭാഗത്ത് നിന്ന് വ്യാപകമായിരുന്നു. സമയത്ത് ശമ്പളം നൽകാതിരിക്കുക, ശാരീരികമായും മാനസികമായുമുള്ള പീഡനം, പാസ്‌പോർട്ട് പിടിച്ചു വെക്കൽ എന്നിവയായിരുന്നു പ്രധാനമായുള്ള ആരോപണങ്ങൾ.തൊഴിലാളിക്ക് ശബളം മുടക്ക് വരുത്തിയാലും മറ്റുമുള്ള വീഴ്ചകൾക്ക് പരിഹാരമെന്ന നിലയിലാണ് ബാങ്ക് ഗാരന്റി നിർദ്ദേശം സർക്കാർ കൊണ്ട് നിർബന്ധമാക്കിയത്. ബാങ്ക് ഗാരന്റി നിബന്ധന ഇതിനകം തന്നെ സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ബഹറിൻ, ഖത്തർ എന്നിവിടങ്ങളിൽ നടപ്പിലാക്കി കഴിഞ്ഞു.
ഇന്ത്യയിൽ നിന്നും വിദേശങ്ങളിൽ ഗാർഹിക ജോലിക്ക് പോകുന്ന സ്ത്രീകളുടെ പ്രായം 30 വയസ്സിൽ കുറവാകാൻ പാടില്ല എന്ന് നിബന്ധ നയുണ്ട്. സ്‌പോൺസറും ജോലിക്കാരിയും തമ്മിലുള്ള തൊഴിൽ കരാർ നിർബന്ധമായും ഉണ്ടായിരിക്കണം. ഈ കരാർ ഇന്ത്യൻ എംബസ്സി അറ്റസ്റ്റ് ചെയ്തിരിക്കുകയും വേണം. കൂടാതെ ഓരോ സ്‌പോൺസറും ബാങ്ക് ഗാരന്റിയായി 2500 ഡോളർ ഇന്ത്യൻ എംബസ്സിയിൽ കെട്ടി
വെക്കണം. ഈ തുക ജോലിക്കാരി ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ പരാതികൾ ഒന്നും നിലവിലില്ലെങ്കിൽ
സ്‌പോൺസർക്ക് തിരിച്ചു നൽകും.
സ്‌പോൺസർ ജോലിക്കാരിക്ക് പ്രീ പെയിഡ് മൊബൈൽ കാർഡ് അടങ്ങിയ മൊബൈൽ ഫോൺ നൽകണം. പ്രതിമാസ വേതനം 70 കുവൈറ്റ് ദിനാറിൽ കുറവാകാൻ പാടില്ല.ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ പരാതികൾ കേൾക്കുന്നതിനും അവർക്ക് വേണ്ട ഉപദേശങ്ങൾ നൽകുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലഫോൺ ഹെൽപ് ലൈൻ എംബസ്സിയിൽ പ്രവർത്തിക്കുമെന്നും എംബസ്സി പത്രകുറിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം ഈ വ്യവസ്ഥ പിൻവലിക്കണമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇന്ത്യൻ എംബസി ഇതിന് വഴങ്ങിയിരുന്നില്ല. പ്രശ്‌നം ഒത്തു തീർപ്പാക്കുന്നതിനായി ചർച്ചകൾ നടന്നെങ്കിലും പരാജയപ്പെടുക യായിരുന്നു. ഇതോടെയാണ് ഇന്ത്യാക്കാർക്ക് വിസ നിരോധിക്കുന്ന കടുത്ത നടപടികളിലേക്ക് കുവൈത്ത് നീങ്ങിയത്.