- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷിതാക്കൾ ആശ്വസിക്കാം; അടുത്ത അധ്യയന വർഷം സ്കൂൾ ഫീസ് വർദ്ധനവില്ല; നടപ്പാക്കാനിരുന്ന ഫീസ് വർദ്ധനവ് നിർത്തിവയ്ക്കാൻ മന്ത്രാലയ നിർദ്ദേശം
കുവൈത്ത് സിറ്റി: രക്ഷിതാക്കൾക്ക് ആശ്വാസമായി ഫീസ് വർദ്ധനവ് നടപ്പാക്കില്ലെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്വകാര്യ വിദ്യാലയങ്ങളിൽ അടുത്ത അധ്യയനവർഷം നടപ്പാക്കാനിരുന്ന ഫീസ് വർധന നിർത്തിവയ്ക്കാൻ വിദ്യാഭ്യാസമന്ത്രാലയം നിർദേശിച്ചതാണ് മലയാളികൾ ഉൾപ്പെട്ട രക്ഷിതാക്കൾക്ക് ആശ്വാസമാകുന്നത്. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന മ
കുവൈത്ത് സിറ്റി: രക്ഷിതാക്കൾക്ക് ആശ്വാസമായി ഫീസ് വർദ്ധനവ് നടപ്പാക്കില്ലെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്വകാര്യ വിദ്യാലയങ്ങളിൽ അടുത്ത അധ്യയനവർഷം നടപ്പാക്കാനിരുന്ന ഫീസ് വർധന നിർത്തിവയ്ക്കാൻ വിദ്യാഭ്യാസമന്ത്രാലയം നിർദേശിച്ചതാണ് മലയാളികൾ ഉൾപ്പെട്ട രക്ഷിതാക്കൾക്ക് ആശ്വാസമാകുന്നത്.
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ വിദ്യാലയങ്ങൾക്കും നിർദ്ദേശം ബാധകമാണെന്നു വിദ്യാഭ്യാസമന്ത്രി ഡോ. ബദർ അൽ ഈസ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. നേരത്തെ ഫീസ് വർദ്ധന അനുവദിച്ചപ്പോൾ നിഷ്‌കർഷിച്ച അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാരുടെ മിനിമം വേതന സ്‌കെയിൽ നടപ്പാക്കുന്നത് ഉൾപ്പെടെ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിക്കാത്ത സ്‌കൂളുകൾ ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രിയുടെ ഉത്തരവിൽ പരാമർശമുണ്ട്.
ഫീസ് വർധന ഏർപ്പെടുത്താൻ വിദ്യാഭ്യാസമന്ത്രാലയം കഴിഞ്ഞ നവംബറിൽ നൽകിയ അനുമതിയാണു വിദ്യാഭ്യാസമന്ത്രി ഉത്തരവിലൂടെ റദ്ദാക്കിയത്. സ്വകാര്യമേഖലയിലെ വിദ്യാലയങ്ങളിൽ 2014- 2015 അധ്യയനവർഷം നിലവിലുണ്ടായിരുന്ന ഫീസ് മാത്രമേ 2015- 2016 അധ്യയനവർഷവും ഈടാക്കാവൂ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ, പാക്കിസ്ഥാനി, ഫിലിപ്പീൻസ്, ഇറാനി, അറബിക്, അമേരിക്കൻ, ഫ്രഞ്ച് സ്‌കൂളുകൾക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്.
സ്വകാര്യ വിദ്യാലയങ്ങളിൽ 2016- 2017 അധ്യയനവർഷം മുതൽ ഈടാക്കാവുന്ന ഫീസ് നിരക്കു സംബന്ധിച്ചു തീരുമാനം എടുക്കുന്നതിനു പ്രത്യേക സമിതിയെ നിയമിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്കു മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സമിതി ഈ വർഷം ഡിസംബർ 31ന് അകം റിപ്പോർട്ട് സമർപ്പിക്കണം. അടുത്ത അധ്യയനവർഷവും 2014- 2015 അധ്യയനവർഷം നിലവിലുണ്ടയിരുന്ന ഫീസ് മാത്രമേ സ്വകാര്യ വിദ്യാലയങ്ങൾ ഈടാക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്നും സ്വകാര്യവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
നവംബറിൽ നൽകിയ അനുമതിപ്രകാരം ചില ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെ വർധിപ്പിച്ച ഫീസ് നിരക്ക് പ്രാവർത്തികമാക്കി വരുന്നതിനിടെയാണു വർധന നിർത്തലാക്കിക്കൊണ്ട് മന്ത്രിയുടെ ഉത്തരവ്. അടുത്തവർഷം മുതലാണു വർധന പ്രഖ്യാപിച്ചതെങ്കിലും
ഈ വർഷം അവസാന ടേം മുതൽ വർധിപ്പിച്ച ഫീസ് ചില വിദ്യാലയങ്ങൾ ഈടാക്കിത്തുടങ്ങിയിയിരുന്നു.