കുവൈറ്റ്: സ്വദേശികൾക്കും പ്രവാസികൾക്കും ട്രാൻസാക്ഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് സർക്കാർ സർവീസ് ചാർജ് 10 ശതമാനം വർദ്ധിപ്പിച്ചു. വിവിധ സെക്ടറുകളിലെ സർവീസുകളുടെ താരിഫ് റിവ്യൂ ചെയ്ത ശേഷമാണ് വർദ്ധനവ്.

മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള സെക്ടറുകളിൽ സർവീസ് ചാർജ് കൂട്ടുന്നതിനൊപ്പം 14 പുതിയ നിരക്കുകൾ കൂടി അവതരിപ്പിക്കും. ഗതാഗതനിയമലംഘനങ്ങൾക്കുള്ള പിഴയും ഹെൽത്ത് സെക്ടറിലേയും നിയമമന്ത്രാലയത്തിലേയും സർവീസുകൾക്കും ചാർജ് കൂട്ടും.സർവീസുകളുടെ ചാർജ് വർദ്ധനവ് നടപ്പിലാക്കിയത് പഠനങ്ങൾക്ക് ശേഷമാണ്.

റിയൽ എസ്റ്റേറ്റ്,കൊമേഴ്‌സ് ആൻഡ് ഇന്റസ്ട്രി എന്നീ സെക്ടറുകളിലെ ലൈസൻസ് ഫീസ്,അവശ്യസാധനങ്ങൾ,രാജ്യത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് 15 ശതമാനം സർവീസ് ചാർജ് വർദ്ധനവുണ്ടാകും.