കുവൈത്ത്: മലയാളികൾ ഉൾപ്പെട്ട പ്രവാസികളെ കുടുംബ മേഖലകളിൽ നിന്നും ഒഴിപ്പാക്കാനായുള്ള സംയുക്ത ദൗത്യസംഘം റെഡിയായി. മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ, മാൻ പവർ റിക്രൂട്ട്‌മെന്റ് അഥോറിറ്റി, ജല വൈദ്യുത മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെയാണ് ബാച്ചിലർ താമസക്കാരെ ഒഴിപ്പിക്കുന്നതിനായി നിയോഗിച്ചത്.

നഗരവികസന മന്ത്രി ഈസ അൽ കന്ദരിയുടെ നിർദശപ്രകാരമാണ് നടപടി. ഫാമിലി റെസിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്നവർക്ക് വിസ പുതുക്കി നൽകരുതെന്നും ഫർവാനിയ ഗവർണർ ഉത്തരവിട്ടിട്ടുണ്ട്.

ബാച്ചിലർ താമസകേന്ദ്രങ്ങളിലെ ജലം വൈദ്യുതി എന്നിവ വിച്ചേദിക്കാനും കുറ്റക്കാർക്കെതിരെ കോടതി വിധിക്ക് കാത്തു നില്ക്കാതെ നടപടിയെടു ക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.