- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ ലഭിക്കുന്ന പ്രവാസികളുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ; കുവൈത്ത് വിദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ വീസ നൽകുന്നതു വീണ്ടും നിർത്തിവക്കാൻ സാധ്യത
കുവൈത്ത് സിറ്റി: കുവൈത്ത് വർഷങ്ങൾക്ക് ശേഷം ഈ വർഷം ആദ്യം ആരംഭിച്ച തൊഴിൽവിസ നല്കൽ വീണ്ടും നിർത്തിവയക്കാൻ സാധ്യത. ആറുമാസത്തിനിടെ വിസ ലഭിച്ചവരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആയതിനാലാണ് വിസ നൽകുന്നത് നിർത്തിവെക്കാൻ പദ്ധതിയിടുന്നതെന്ന് കുവൈറ്റ് മാൻപവർ പബ്ലിക് അഥോറിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി. കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്ത് വർഷങ്ങൾക്ക് ശേഷം ഈ വർഷം ആദ്യം ആരംഭിച്ച തൊഴിൽവിസ നല്കൽ വീണ്ടും നിർത്തിവയക്കാൻ സാധ്യത. ആറുമാസത്തിനിടെ വിസ ലഭിച്ചവരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആയതിനാലാണ് വിസ നൽകുന്നത് നിർത്തിവെക്കാൻ പദ്ധതിയിടുന്നതെന്ന് കുവൈറ്റ് മാൻപവർ പബ്ലിക് അഥോറിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
കുവൈത്ത് തൊഴിൽ വിപണിയിൽ വിദേശികളുടെ സാന്നിധ്യം ആവശ്യത്തിലും കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുൻപു സ്വകാര്യമേഖലയിൽ തൊഴിൽ വിസ അനുവദിക്കുന്നത് നിർത്തിവച്ചത്. പിന്നീട് സർക്കാർ കമ്പനികൾക്ക് മാത്രമാണ് വിസ നൽകിയതെങ്കിലും വൻകിട കമ്പനികൾ റിക്രൂട്ട്‌നടത്തിയ പതിനായിരങ്ങൾ കുവൈറ്റിൽ എത്തിയിരുന്നു, ചെറുകിട കമ്പനികളെയായിരുന്നു ഈ വ്യവസ്ഥ പ്രതികൂലമായി ബാധിച്ചത്. ഈ വര്ഷം ആദ്യത്തോടെ വിസ നല്കിത്തുടങ്ങിയപ്പോൾ ആറുമാസത്തിനിടെ പതിനായിരത്തിലേറെ വിസകൾ സ്വകാര്യ കമ്പനികൾ നേടിയപ്പോൾ ഇത് ജനസംഘ്യയിൽ അസംതുലാനാവസ്ഥ സൃഷ്ട്ടിച്ചേക്കുമെന്ന ഭീതികൂടിയാണ്
വിസ നിർത്തലാക്കാൻ പ്രധാന കാരണം.
രാജ്യത്തെ ജനസംഖ്യാ ഘടനയിൽ ചില മാറ്റങ്ങൾ വരുത്താനാണ് ഡെവലപ്‌മെന്റ് ആൻഡ് പ്ലാനിങ്ങ് മന്ത്രാലയത്തിന്റെ നീക്കം. കഴിഞ്ഞ ആറ് മാസങ്ങൾക്കുള്ളിൽ രാജ്യത്തേക്ക് സ്വകാര്യ മേഖല വഴി റിക്രൂട്ട് ചെയ്ത തൊഴിലാളികളുടെ എണ്ണം 10000 ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വർക്ക് പെർമിറ്റ് നിർത്തിവയ്ക്കുന്നത്. പ്രവാസികൾ സ്വദേശികളേക്കാൾ കൂടുതലുള്ള സാഹചര്യത്തിൽ വിദേശശത്ത് നിന്ന് കൂടുതൽ പേരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നത് ജനസംഖ്യയ്ക്ക് കടുത്ത വെല്ലുവിളിയാകുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് നടപടി.
കുവൈത്തിൽ 2.8 ദശലക്ഷം പ്രവാസികളാണുള്ളത്. രാജ്യത്തിന്റെ ജനസംഖ്യയുടെ 68 ശതമാനവും ഇവരാണ്. കുവൈത്തികളാകട്ടെ 1.2 ദശലക്ഷവും. സിവിൽ ഇൻഫർമേഷൻ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് പൊതുമേഖലയിൽ ജോലി ചെയ്യുന്നത് 138227 പ്രവാസികളാണണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത് കുവൈത്തികളുടെ എണ്ണം 323422 ആണ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാകട്ടെ പ്രവാസികൾ 1329860ഉം കുവൈത്തികൾ 92481ഉം ആണ്.