ന്ത്യക്കാരായ ഗാർഹിക ജോലിക്കാർക്ക് ബാങ്ക് ഗ്യാരന്റി വേണമെന്ന നിബന്ധന കർശനമാക്കിയതോടെ ഇന്ത്യക്കാരായ വിദേശികളുൾപ്പെടുന്ന പ്രവാസി സമൂഹത്തിന് കനത്ത തിരിച്ചടിയാകുന്നു. ഇന്ത്യൻ വിസയ്ക്ക് വിലക്കേർപ്പെടുത്തുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ ഇപ്പോൾ വീണ്ടും ചില നിബന്ധനകളേർപ്പെടുത്തുന്നതായി നീക്കം.

വിദേശികൾക്ക് ആശ്രിത വിസയിൽ മാതാപിതാക്കളെ കൊണ്ടു വരുന്നതിനുള്ള സൗകര്യം കുവൈത്ത് നിർത്തലാക്കുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.  രാജ്യത്തിന് സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്നതിനാലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം. സന്ദർശന വിസക്കും ഫീസ് ഏർപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

മാതാപിതാക്കളെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന വിദേശികൾക്ക് ആശ്രിതവിസക്ക് പകരം സന്ദർശന വിസ ഉപയോഗപ്പെടുത്താമെന്നു അദേഹം അറിയിച്ചു. സന്ദർശന വിസക്ക് ഫീസ് ഈടാക്കാനും മന്ത്രാലയം ആലോചിക്കുന്നതായി പറഞ്ഞ ഷൈഖ് മാസിൻ കുടുംബ, വാണിജ്യ സന്ദർശക വിസകൾക്കെല്ലാം ഇത് ബാധകമാവുമെന്നും ഫീസ് നിരക്ക് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ പഠിച്ചു കൊണ്ടരിക്കുകയാണെന്നും ഫീസ് നിരക്കുകൾ മറ്റു ജി.സി.സി രാജ്യങ്ങളിലേതിന് തുല്യമായിരിക്കുമെന്നും കൂട്ടിചേർത്തു . ആശ്രിത, സന്ദർശന വിസകളുടെ കാര്യത്തിലെ പരിഷ്‌കാരങ്ങൾ പൂർത്തിയായതിനുശേഷം ഇഖാമ ഫീസ് വർധിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൂടാതെ ഇഖാമ വിവരങ്ങൾ പുതുക്കിയ പാസ്‌പോർട്ടുകളിലേക്ക് മാറ്റുന്നതിൽ വീഴ്ച വരുത്തുന്ന വിദേശികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുമെന്നും ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.ഇഖാമ വിവരങ്ങൾ പുതുക്കിയ പാസ്പോർട്ടുകളിലേക്ക് മാറ്റാനെത്തുന്ന വിദേശികൾക്ക്  നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനുള്ള സൗകര്യങ്ങൾ ജവാസാത്തുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.