- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ യുവതികളുടെ ഗാർഹിക ജോലി സ്വപ്നമാകുന്നു;ഇന്ത്യൻ മെയ്ഡ്സ് വിസ നിർത്തലാക്കി കുവൈത്ത്
ഇന്ത്യൻ യുവതികളുടെ ഗാർഹിക ജോലി സ്വപ്‌നത്തിന് കടിഞ്ഞാണിട്ട് കുവൈത്ത്. ഇന്ത്യയിൽനിന്നുള്ള വീട്ടുജോലിക്കാരികൾക്ക് വിസ അനുവദിക്കുന്നത് കുവൈത്ത് നിർത്തലാക്കിയോതെടയാണ് സ്ത്രീകളുടെ ഗൾഫ് സ്വപ്‌നത്തിന് വിരാമമാകുന്നത്. ഇന്ത്യൻ എംബസി അധികൃതരുടെ അഭ്യർത്ഥനപ്രകാരം ആഭ്യന്തരമന്ത്രാലയത്തിലെ പാസ്‌പോർട്ട്, പൗരത്വകാര്യ അസി. അണ്ടർ സെക്രട്ട
ഇന്ത്യൻ യുവതികളുടെ ഗാർഹിക ജോലി സ്വപ്‌നത്തിന് കടിഞ്ഞാണിട്ട് കുവൈത്ത്. ഇന്ത്യയിൽനിന്നുള്ള വീട്ടുജോലിക്കാരികൾക്ക് വിസ അനുവദിക്കുന്നത് കുവൈത്ത് നിർത്തലാക്കിയോതെടയാണ് സ്ത്രീകളുടെ ഗൾഫ് സ്വപ്‌നത്തിന് വിരാമമാകുന്നത്. ഇന്ത്യൻ എംബസി അധികൃതരുടെ അഭ്യർത്ഥനപ്രകാരം ആഭ്യന്തരമന്ത്രാലയത്തിലെ പാസ്‌പോർട്ട്, പൗരത്വകാര്യ അസി. അണ്ടർ സെക്രട്ടറി ശൈഖ് മാസിൻ അൽജർറാഹാണ് ഇന്ത്യൻ സ്ത്രീകൾക്ക് 20ാം നമ്പർ ഗാർഹിക വിസ വിലക്കിക്കൊണ്ട് വിജ്ഞാപനമിറക്കിയത്.
രാജ്യത്തെ എല്ലാ പാസ്‌പോർട്ട് ഓഫിസുകൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഹൗസ് ഡ്രൈവർ ഉൾപ്പെടെ തസ്തികകളിലേക്ക് പുരുഷന്മാർക്ക് ഗാർഹിക വിസ ലഭിക്കുന്നതിന് തടസ്സമുണ്ടാവില്ല. ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് ഗാർഹികജോലിക്കായി സ്ത്രീകളെ കൊണ്ടുവരുന്നതിന് ഇതുവരെ ഔദ്യോഗികമായി നിരോധമുണ്ടായിരുന്നില്‌ളെങ്കിലും അടുത്തിടെയായി വീട്ടുജോലിക്കത്തെുന്ന സ്ത്രീകളുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇന്ത്യയിൽനിന്നുള്ള വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്‌പോൺസർ 720 ദീനാർ ബാങ്ക് ഗാരന്റി നൽകണമെന്ന നിബന്ധന ഇന്ത്യൻ എംബസി നടപ്പാക്കിയതോടെയാണ് വേലക്കാരികളുടെ വരവ് കുറഞ്ഞത്. സ്വദേശികളുടെ പ്രതിഷേധത്തെയും കുവൈത്ത് സർക്കാറിൽനിന്നുള്ള സമ്മർദത്തെയും തുടർന്ന് പിന്നീട് ബാങ്ക് ഗാരന്റി നിബന്ധന പിൻവലിച്ചെങ്കിലും വീട്ടുവേലക്കാരികളെ കൊണ്ടുവരുന്നതിനുള്ള കരാർ അറ്റസ്റ്റ് ചെയ്യുന്നത് എംബസി നിർത്തലാക്കിയിരുന്നു
.
ഇതോടെ, ഇന്ത്യയിൽനിന്ന് വനിതാ ഗാർഹികത്തൊഴിലാളികളെ എംബസിയുടെ അറിവോടെ കുവൈത്തിലേക്ക് കൊണ്ടുവരാനാവാത്ത അവസ്ഥയുണ്ടായി. അതേസമയം, ചില ഏജന്റുമാർ തൊഴിൽ കരാർ ഇല്ലാതെ അനധികൃതമായി റിക്രൂട്ട്‌മെന്റ് നടത്തി വീട്ടുവേലക്കാരികളെ കുവൈത്തിലത്തെിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ട ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ കുവൈത്ത് അധികൃതരുമായി ചർച്ചനടത്തി വീട്ടുവേലക്കാരികൾക്കുള്ള വിസ പൂർണമായും നിർത്തുന്നതിന്റെ സാധ്യതകൾ തേടിയിരുന്നു. തുടർന്നാണ് ഇപ്പോൾ എമിഗ്രേഷൻ വകുപ്പിന്റെ വിലക്ക് എത്തിയത്.