കുവൈറ്റ്: കുവൈറ്റിൽ 30 വർഷം സർവീസ് തികച്ച കിന്റർഗാർട്ടൻ അദ്ധ്യാപകരേയും അഡ്‌മിൻ സ്റ്റാഫിനേയും പിരിച്ചുവിടാൻ തീരുമാനം.അധികമുള്ള അദ്ധ്യാപകരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം.

വിദ്യാഭ്യാസമന്ത്രി ഡോ. ബാദർ അൽ എസയാണ് ഇക്കാര്യം അറിയിച്ചത്.ജാബ്രിയകിന്റർഗാർട്ടനിൽ വനിതാ അദ്ധ്യാപകർക്കുള്ള നാടക പരിശീലന കോഴ്‌സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 6,605 വനിതാ അദ്ധ്യാപകരാണ് അധികമായുള്ളതെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കുവൈറ്റിൽ 6405 സ്വദേശി വനിതാ അദ്ധ്യാപികമാകരും 200 പ്രവാസി അദ്ധ്യാപികമാരുമാണുള്ളത്. ഇതിൽ ജൂണോടെ 1,173 അദ്ധ്യാപകരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. ഇതിൽ 1,120 കുവൈറ്റികളും 53 പ്രവാസികളും ഉൾപ്പെടുന്നത്. ഈ വർഷം അവസാനം 8,273 പ്രവാസി അദ്ധ്യാപകരും 8,060 കുവൈറ്റി അദ്ധ്യാപകരും വിരമിക്കും.