- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സിങ് റിക്രൂട്ട്‌മെന്റ്; ഏജൻസികളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കുവൈത്ത് പ്രതിനിധിസംഘം അടുത്തമാസം കേരളത്തിലേക്ക്
കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി കുവൈത്ത് ആരോഗ്യമന്ത്രാലയ സംഘം അടുത്തമാസം കേരളം സന്ദർശിക്കും. ആരോഗ്യമന്ത്രാലയം മെഡിക്കൽ സർവിസ് വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽഹർബിയുടെയും നിയമവിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. മഹ്മൂദ് അബ്ദുൽഹാദിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് മാർച്ച
കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി കുവൈത്ത് ആരോഗ്യമന്ത്രാലയ സംഘം അടുത്തമാസം കേരളം സന്ദർശിക്കും. ആരോഗ്യമന്ത്രാലയം മെഡിക്കൽ സർവിസ് വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽഹർബിയുടെയും നിയമവിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. മഹ്മൂദ് അബ്ദുൽഹാദിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് മാർച്ച് പകുതിയോടെ കേരളത്തിലെത്തുക.
കുവൈത്ത് ആരോഗ്യ മന്ത്രാലയം അധികൃതർ ഈമാസം കേരളത്തിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. ചർച്ചയ്ക്കായി കുവൈത്ത് അധികൃതർ മാർച്ച് 12നും 18നും ഇടയിലുള്ള മൂന്നുദിവസം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്തമാസം 12 മുതലുള്ള മൂന്നു ദിവസങ്ങളിൽ ചർച്ച നടക്കാനാണു സാധ്യയെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. സർക്കാർ അംഗീകൃത എജൻസികളിലൂടെ മാത്രമേ വിദേശത്തേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് അനുവദിക്കൂവെന്ന സാഹചര്യത്തിൽ, എജൻസികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും സന്ദർശന ലക്ഷ്യമാണ്.
കഴിഞ്ഞവർഷം ഡിസംബർ 18, 19 തിയ്യതികളിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അധികൃതർ ആദ്യം ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. അതു നടക്കാത്ത സാഹചര്യത്തിൽ സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞമാസം കുവൈത്തിലെത്തി നോർക്ക റൂട്ട്‌സ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ ഈമാസം കുവൈത്ത് പ്രതിനിധികൾ കേരളത്തിലെത്തുമെന്ന് അറിയിച്ചിരുന്നു. ഇതാണ് വീണ്ടും അടുത്തമാസത്തേക്കു മാറ്റിയത്.
സംഘം മൂന്നുദിവസം കേരളത്തിലുണ്ടാകുമെന്നാണ് സൂചന.. സ്വകാര്യ ഏജൻസികളെ ഒഴിവാക്കി ഇന്ത്യയിൽനിന്നുള്ള നഴ്‌സിങ് നിയമനം സർക്കാർ ഏജൻസികൾവഴിയാക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞവർഷം മാർച്ചിലാണ് തീരുമാനിച്ചത്. ഇതിനായി കേരള സർക്കാറിന്റെ കീഴിലുള്ള നോർക്ക റൂട്ട്‌സ്, ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്‌ളോയ്‌മെന്റ് പ്രമോഷൻ കൺസൽട്ടന്റ്‌സ് (ഒഡാപെക്), തമിഴ്‌നാട്ടിലെ ഓവർസീസ് മാൻപവർ കോർപറേഷൻ എന്നീ ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ഇമൈഗ്രേറ്റ് സംവിധാനം വഴി മാത്രമാണ് നിയമനം. വിദേശ രാജ്യങ്ങളിൽനിന്ന് നഴ്‌സുമാരെ ആവശ്യമുള്ള സ്ഥാപനങ്ങൾ എംബസിയിലെ ഇമൈഗ്രേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. വിദേശങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനത്തിനായി സ്വകാര്യ ഏജൻസികൾ ലക്ഷങ്ങൾ കൈക്കൂലി ഈടാക്കുന്നതായി കണ്ടത്തെിയതിനെ തുടർന്നായിരുന്നു കേന്ദ്ര സർക്കാർ റിക്രൂട്ടിങ് അധികാരം സർക്കാർ ഏജൻസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. എന്നാൽ, ഈ നിർദ്ദേശം തുടക്കത്തിൽ കുവൈത്ത് അംഗീകരിക്കാതിരുന്നത് ഇന്ത്യയിൽനിന്നുള്ള നഴ്‌സിങ് നിയമനം നിലക്കുന്നതിന് കാരണമായി. തുടർന്ന്, എംബസിയുടെ നേതൃത്വത്തിൽ നടന്ന നിരന്തര ചർച്ചയെ തുടർന്നാണ് കുവൈത്തിലേക്കുള്ള ഇന്ത്യൻ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും കരാർ ഒപ്പുവച്ചത്. ഇതിന്റെ തുടർച്ചയായാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ സന്ദർശനം.