- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ തൊഴിൽ പെർമിറ്റ് നിരക്ക് വർധിപ്പിക്കാൻ നീക്കം; വിസ ട്രാൻസ്ഫർ ഫീസ് 50 ദിനാറാക്കി ഉയർത്തിയേക്കും; തീരുമാനം ഈ ആഴ്ച്ച തന്നെ
കുവൈത്തിൽ തൊഴിൽ പെർമിറ്റ് നിരക്ക് വർധനയ്ക്ക് സാധ്യത. ലേബർ ട്രാൻസാക്ഷനുകൾക്ക് ഈ ആഴ്ച ഫീസ് വർദ്ധിപ്പിക്കുമെന്ന് കുവൈറ്റ് മാൻപവർ പബ്ലിക് അഥോറിറ്റി(എംപിഎ) ആണ് അറിയിച്ചത്.. ഫീസ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച പഠനം എംപിഎ പൂർത്തിയാക്കിയിട്ടുണ്ട്. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനും കമ്പനി മാറുന്നതിനും ഉള്ള നിരക്കുകളിൽ 25 മടങ്ങ് വരെ വർദ്
കുവൈത്തിൽ തൊഴിൽ പെർമിറ്റ് നിരക്ക് വർധനയ്ക്ക് സാധ്യത. ലേബർ ട്രാൻസാക്ഷനുകൾക്ക് ഈ ആഴ്ച ഫീസ് വർദ്ധിപ്പിക്കുമെന്ന് കുവൈറ്റ് മാൻപവർ പബ്ലിക് അഥോറിറ്റി(എംപിഎ) ആണ് അറിയിച്ചത്.. ഫീസ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച പഠനം എംപിഎ പൂർത്തിയാക്കിയിട്ടുണ്ട്.
തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനും കമ്പനി മാറുന്നതിനും ഉള്ള നിരക്കുകളിൽ 25 മടങ്ങ് വരെ വർദ്ധിപ്പിക്കാനാണ് സാധ്യത.വിദേശികൾക്ക് ആദ്യ തവണ വർക്ക് പെർമിറ്റ് ലഭിക്കാൻ നിലവിൽ രണ്ട് ദിനാർ ആണ് തൊഴിൽ മന്ത്രാലയത്തിന് കീഴിലെ മാൻ പവർ പബ്ലിക് അഥോറിറ്റി ഈടാക്കുന്നത്. ഇത് 50 ദിനാർ ആയി വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. കമ്പനി മാറുന്നതിന്റെ ഭാഗമായി തൊഴിൽ പെർമിറ്റ് മാറ്റുന്നതിനും 50 ദിനാർ ഫീസ് നൽകേണ്ടിവരും. നിലവിൽ 2 ദിനാർ ആണ് വർക്ക് പെർമിറ്റ് പുതുക്കുന്നതിന് ഒരു വിദേശ തൊഴിലാളി മാൻ പവർ അഥോറിറ്റിയിൽ നൽകേണ്ടത്. തീരുമാനം നടപ്പായാൽ ഇത് 10 ദിനാറായി മാറും.
ഏതാനും ദിവസങ്ങൾക്കുള്ളിൽ വർദ്ധന സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉണ്ടാകുമെന്നും മാൻ പവർ അഥോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ഏകീകൃത തൊഴിൽ കരാർ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് വർധന എന്നാണു സൂചന ആദ്യ തവണ തൊഴിൽ പെർമിറ്റ് ലഭിക്കാൻ സ്‌പോൻസർ 250 ദിനാർ ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന നിബന്ധന തൊഴിൽ മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ആഴ്ചകൾക്ക് മുൻപ് എടുത്തു മാറ്റിയിരുന്നു.