കുവൈത്ത് സിറ്റി:  പ്രവാസികളെല്ലാം തന്നെ ഒത്തുകൂടുമ്പോൾ ഉള്ള പ്രധാന വിനോദങ്ങളിലൊന്നാണ് ഭക്ഷണം പാചകം ചെയ്യലും കഴിക്കലും ഒക്കെ. എന്നാൽ അതിന് ചില പ്രത്യേക പ്രദേശങ്ങൾ രാജ്യത്ത് നീക്കിവച്ചിട്ടുണ്ട്. എന്നാൽ പല വിദേശികളും ഇതൊന്നും പാലിക്കാറില്ല. അതുകൊണ്ട് തന്നെ ഈ നിയമം ലംഘിക്കുന്നവരെ നാടുകടത്താനൊരുങ്ങുകയാണ് അധികൃതരിപ്പോൾ.

ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെടുത്തി ഇതുസംബന്ധിച്ച ക്രമീകരണങ്ങൾ നടപ്പാക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ അഹമ്മദ് അൽ സുബൈ അറിയിച്ചു. പാർക്കുകളിലും ബീച്ചുകളിലും ബാർബിക്യു ഉൾപ്പെടെ പാചകത്തിന് പ്രത്യേകസ്ഥ ലങ്ങളുണ്ട്. അവിടെയല്ലാതെ പാചകം ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമം ലംഘിക്കുന്നവരെ നാടുകടത്താനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതിമാലിന്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പൊതുസ്ഥലങ്ങളിൽ പാചകം നിരോധിച്ചത്. നിയമം ലംഘിക്കുന്നവർക്ക് 300 ദിനാർ പിഴചുമത്താൻ 2102 മുതൽ നിയമവ്യ വസ്ഥയുമുണ്ട്. രണ്ടാഴ്ചയ്ക്കം പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിയിലെത്തും. എന്നിട്ടും നിയമലംഘകരുടെ എണ്ണം വർധിച്ചുവരുന്നതായാണ് കണക്ക്.  കഴിഞ്ഞവർഷം 400 പേ രെയാണ് വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടിയതെന്നും മുനിസിപ്പാലിറ്റിയിലെ എമർജൻസി ടീം മേധാവി റിയാദ് അൽ റബാഇ അറിയിച്ചു. ശിക്ഷ കൂടുതൽ കർശനമാക്കുകവഴി മാത്രമേ ഈ പ്രവണത ഇല്ലാതാക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.