- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാചകന്റെ പേരിൽ ആയാലും നിയമം ലംഘിച്ചാൽ കടക്ക് പുറത്ത്! ഇന്ത്യാവിരുദ്ധ പ്രതിഷേധം നടത്തിയ പ്രവാസികളെ അറസ്റ്റു ചെയ്തു നാടു കടത്താൻ ഒരുങ്ങി കുവൈത്ത്; വികാരത്തള്ളിച്ചയിൽ നിയമം മറന്ന് പണി വാങ്ങിയവരിൽ കൂടുതലും ബംഗ്ലാദേശികളും പാക്കിസ്ഥാനികളും; ഇന്ത്യക്കാരുണ്ടെങ്കിൽ നാട്ടിലെത്തിയാലും കാത്തിരിക്കുന്നത് നിയമ നടപടി
കുവൈത്ത് സിറ്റി: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കുവൈത്തിൽ പ്രതിഷേധിച്ചവരെ കാത്തിരിക്കുന്നത് മുട്ടൻ പണി. പ്രവാചകന്റെ പേരിൽ ആയാലും നിയമം ലഘിച്ചവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടു പോകാനാണ് കുവൈത്ത് സർക്കാറിന്റെ തീരുമാനം. ഇതിന്റെ നടപടിയുടെ ഭാഗമായി പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഫഹാഹീൽ പ്രദേശത്ത് ഒരു കൂട്ടം പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ഇവരെ നാടുകടത്തും. കുവൈത്തിലുള്ള പ്രവാസികൾ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം ലംഘിച്ചതിനെതിരെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
നാടു കടത്തിൽ നടപടികളിലേക്ക് കടന്നിരിക്കുന്നതായി റിപ്പോർട്്ടു ചെയ്തിരിക്കുന്നത് അറബ് ടൈംസ് പത്രമാണ്. കുവൈത്തിലെ നിയമപ്രകാരം പ്രവാസികൾക്ക് രാജ്യത്ത് പ്രകടനങ്ങളോ ധർണകളോ നടത്താൻ അനുമതിയില്ലെന്ന് അധികൃതർ ഓർമിപ്പിച്ചു. പ്രകടനത്തിൽ പങ്കെടുത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും അവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള നടപടികൾ അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പിടിയിലാവുന്നവരെ പിന്നീട് കുവൈത്തിലേക്ക് പ്രവേശിക്കാനാവാത്ത വിധം നാടുകടത്തുമെന്നാണ് അൽ റായ് ദിനപ്പത്രത്തിലെ റിപ്പോർട്ട്. പ്രവാസികൾ കുവൈത്തിലെ നിയമങ്ങളെ ബഹുമാനിക്കണമെന്നും പ്രകടനങ്ങളിൽ പങ്കെടുക്കരുതെന്നും അധികൃതർ ഓർമിപ്പിച്ചു. പ്രവാചക നിന്ദക്കെതിരെ കുവൈത്ത് ശക്തമായ പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിരുന്നു.
നേരത്തെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കുവൈത്തിലെ പ്രാദേശിക സൂപ്പർമാർക്കറ്റ് ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചത് അടക്കമുള്ള നടപടികൾ ഉണ്ടായിരുന്നു. കുവൈത്തിൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ഉൽപന്നങ്ങൾ ഒഴിവാക്കിയത്.
സൂപ്പർ മാർക്കറ്റിൽ ഇന്ത്യൻ ഉത്പന്നങ്ങൾ വിൽപനയ്ക്ക് വച്ച അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ചുവച്ചശേഷം ഞങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ നീക്കം ചെയ്തു എന്ന് അറബിയിൽ കുറിപ്പും വെച്ചിട്ടുണ്ട്. കുവൈത്ത് മുസ്ലിം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരികരിക്കാനാവില്ലെന്ന് സൂപ്പർമാർക്കറ്റ് ഉടമ പ്രതികരിച്ചു. എന്നാൽ, ഇത്തരത്തിൽ പ്രതീകാത്മക പ്രതിഷേധങ്ങൾ നടത്തുമ്പോഴും പ്രത്യക്ഷത്തിൽ തെരുവിൽ ഇറങ്ങിയാൽ അതിന് പണികിട്ടുമെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം പാക്കിസ്ഥാനികളും ബംഗ്ലാദേശികളുമാണ് പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ കൂടുതലും എന്നാണ് സൂചനകൾ. ഇന്ത്യക്കാർ പങ്കെടുത്താൽ ഇക്കാരണം കൊണ്ട് നാടു കടത്തപ്പെട്ടവർക്ക് ഇന്ത്യയിലും നിയമ നടപടി നേരിടേണ്ടി വന്നേക്കും. അതേസമയം വെള്ളിയാഴ്ച്ച നടത്തിയ പ്രക്ഷോഭം സംഘർഷത്തിൽ കലാശിച്ചതിന് ഉത്തർപ്രദേശിൽ അടക്കം നടപടികൾ കനത്തിട്ടുണ്ട്. പ്രയാഗ് രാജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വെൽഫെയർ പാർട്ടി നേതാവ് മുഹമ്മദ് ജാവേദിന്റെ ബുൾഡോസർ ഉപയോഗിച്ചു പൊളിച്ചു. പ്രയാഗ് രാജിലെ മൂന്ന് നിലവീടാണ് പൊളിക്കുന്ന്ത. വീട് പൊളിക്കുകയാണെന്നും 11 മണിക്ക് മുമ്പായി ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രാദേശിക ഭരണകൂടം നോട്ടീസ് നൽകിയിരുന്നു.
പുലർച്ചെ മുതൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർ ജാവേദിന്റെ വീടിനു മുന്നിൽ നിലയുറപ്പിച്ചു. പിന്നാലെ വീട് ബുൾഡോസർ ഉപയോഗിച്ചു പൊളിക്കുകയും ചെയ്തു. അതേസമയം നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചു കോടതിയെ സമീപിച്ചരിിക്കയാണ് മുഹമ്മദ് ജാവേദിന്റെ കുടുംബം.
മറുനാടന് ഡെസ്ക്