കുവൈത്ത് സിറ്റി:  വിദ്യാർത്ഥികൾ നൂതനമാർഗങ്ങളാണ് ഇപ്പോൾ കോപ്പയടിക്കായി ഉപയോഗിക്കുന്നുവെന്നാണ് പുതിയ വിവരം.  ബ്ലൂടൂത്ത് വഴി ഉത്തര ങ്ങൾ ലഭ്യമാക്കുന്ന സംവിധാനം വരെ കുട്ടികൾ പരീക്ഷിക്കുന്നുണ്ട്. ബ്ലൂടൂത്ത് വഴി ആശയസംവേദനം സാധ്യമാകുന്ന ചെറിയ ഡിവൈസ് ചെവിക്കകത്തു കുടുങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയെപ്പറ്റി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.

കോപ്പിയടി നിയന്ത്രിക്കുന്നതിനായി മന്ത്രാലയം കനത്ത നടപടിക്ക് ഒരുങ്ങുകയാണ്.  പരീക്ഷയിൽ കോപ്പിയടിക്കുന്നതിനും മറ്റും വിദ്യാർത്ഥികളെ സഹായിച്ചാൽ അദ്ധ്യാപകർക്ക് കനത്ത നടപടി നേരിടേണ്ടി വരും.  അദ്ധ്യാപകർ സ്വദേശികളാണെങ്കിൽ പണിപോകും, വിദേശികളാണെങ്കിൽ നാടുകടത്തും. പരീക്ഷാഹാളിൽ വിദ്യാർത്ഥികളെ നിരീക്ഷിക്കേണ്ടുന്ന അദ്ധ്യാപകർ കൃത്രിമത്തിനു കൂട്ടുനിൽക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബദർ അൽ ഈസ അറി യിച്ചു.