രാജ്യത്ത് വർദ്ധിച്ച് വരുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാനായി നിയമ നിർമ്മാണം നടത്താൻ സാധ്യത. ഇതിന്റെ ഭാഗമായി ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉള്ളവരിൽ നിന്ന് ഫീസ് ഈടാക്കാൻ നീക്കം. ഇത് സംബന്ധിച്ച് നിയമ നിർമ്മാണത്തിലേക്ക് പാർലമെന്റ് നീങ്ങുന്നതായി റിപ്പോർട്ട്.

പാർലമെന്ററി സമിതിക്ക് ലഭിച്ച നിയമോപദേശം അനുസരിച്ച് ണ്ടാമതൊരു വാഹനം സ്വന്തമാക്കണമെങ്കിൽ 100 ദീനാറും മൂന്നാമത്തെ വാഹനത്തിനു 150 നീനാറും മൂന്നിൽ കൂടുതൽ വാഹനങ്ങൾക്ക് 200 ദീനാറും ഫീസ് ഏർപ്പെടുത്തണമെന്നാണ് . ഡീസലിനുള്ള സബ്‌സിഡി ഒഴിവാക്കി കൊണ്ടുള്ള തീരുമാനത്തിന് തൊട്ടു പിറകെയാണ് ഒന്നിൽകൂടുതൽ വാഹനങ്ങൾ സ്വന്തമാക്കണമെങ്കിൽ പ്രത്യേകം ഫീസ് നൽകണമെന്ന നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

രാജ്യത്തെ റോഡുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നതിലും കൂടുതൽവാഹനങ്ങൾ ഓടുന്നതാണ് രൂക്ഷമായ ഗതാഗത ക്കുരുക്കിനു കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത് . അതുകൊണ്ട് തന്നെ വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിയമോപദേശം പാർലമെന്ററി സമിതിക്കു മുന്നിൽ എത്താൻ കാരണം.