- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ഗതാഗത സേവനങ്ങളുടെ ഫീസ് നിരക്ക് വർദ്ധനവ് മന്ത്രിയുടെ പരിഗണനയിൽ; കൂട്ടിയെന്ന വാർത്ത നിഷേധിച്ച് മന്ത്രാലയം രംഗത്ത്
വിദേശികളുടെ ഗതാഗത സേവനങ്ങളുടെ ഫീസ് നിരക്ക് കുത്തനെ കൂട്ടുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കുവൈറ്റ് ഗതാഗത മന്ത്രാലയം. എന്നാൽ ഗതാഗത സേവനങ്ങൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ മന്ത്രാലയം നല്കിയ നിർദ്ദേശം ആഭ്യന്തര മന്ത്രിയുടെ അന്തിമ പരിഗണയിലാണെന്നും മന്ത്രാലയം അറിയിച്ചു. നിലവിലെ പത്ത് ദിനാർ 100 ദിനാറായി വർധിപ്പിക്കാനാണ് നീക്കമെന്നായ
വിദേശികളുടെ ഗതാഗത സേവനങ്ങളുടെ ഫീസ് നിരക്ക് കുത്തനെ കൂട്ടുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കുവൈറ്റ് ഗതാഗത മന്ത്രാലയം. എന്നാൽ ഗതാഗത സേവനങ്ങൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ മന്ത്രാലയം നല്കിയ നിർദ്ദേശം ആഭ്യന്തര മന്ത്രിയുടെ അന്തിമ പരിഗണയിലാണെന്നും മന്ത്രാലയം അറിയിച്ചു.
നിലവിലെ പത്ത് ദിനാർ 100 ദിനാറായി വർധിപ്പിക്കാനാണ് നീക്കമെന്നായിരുന്നു വാർത്ത പുറത്ത് വന്നത്.കൂടാതെ .വാഹന രജിസ്‌ട്രേഷനുള്ള ഫീസ് വർധിപ്പിക്കുന്നതും മന്ത്രാലയത്തിന്റെ പരിഗണനയിലാണ് റിപ്പോർട്ട്. വിദേശികളുടെ ആദ്യവാഹനത്തിന് 10 ദിനാറും രണ്ടാം വാഹനത്തിന് 50 ദിനാറും മൂന്നാമത്തെ വാഹനത്തിന് 100 ദിനാറും റജിസ്‌ട്രേഷൻ ഫീസ് വർദ്ധനവാണ് പരിഗണിക്കുന്നത്. ഇതിനു പുറമേ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
ട്രാഫിക് സിഗ്‌നൽ ലംഘിച്ചാൽ പിഴ അന്പത് ദിനാറിൽ നിന്ന് നൂറാക്കി ഉയർത്തും.മറ്റു കുറ്റങ്ങളുടെ പിഴ പതിനഞ്ച് ദിനാറിൽ നിന്ന് മുപ്പതാക്കാനാണ് ആലോചന. നിലവിൽ അഞ്ച് ദിനാർ ഈടാക്കിയിരുന്നതിന് ഇനി മുതൽ പതിന!ഞ്ച് ദിനാർ പിഴ ഈടാക്കണമെന്നാണ് നിർദ്ദേശം ഉണ്ടെന്നാണ് റിപ്പോർട്ട് വന്നത്.