ലയാളികളടക്കമുള്ള സാധാരണക്കാരായ പ്രവാസികൾക്ക് വൻ  സാമ്പത്തിക ബാധ്യതകുവൈറ്റിൽ വിസ താമസ നിരക്കുകളിൽ വർധനക്ക് സാധ്യത. വിസ ഫീസ് 100 ദിനാറിനായി വർദ്ധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിൽ ആണെന്ന് തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള മാൻപവർ അഥോറിറ്റി ഡയറക്ടർ ജമാൽ അൽദൂസരി അറിയിച്ചു.

നിലവിൽ പുതിയ വിസ ഇഷ്യൂ ചെയ്യുന്നതിനും സന്ദർശക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നതിനും 13 ദീനാർ വീതവും വിസ പുതുക്കുന്നതിന് 12 ദീനാറുമാണ് ജവാസാത്തുകളിൽ ഈടാക്കുന്നത്. ഇവ 100 ദീനാർ വീതമായി വർധിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

വാണിജ്യ, കുടുംബ സന്ദർശക വിസകൾ അനുവദിക്കുന്നതിന് 100 ദീനാർ വീതം ഫീസ് ഈടാക്കുന്നതിനുള്ള നിർദ്ദേശം അടുത്തിടെ ആഭ്യന്തര മന്ത്രാലയം പരിഗണിച്ചിരുന്നു. ഇതോടൊപ്പം സന്ദർശക വിസ അനുവദിക്കുന്നതിന് ബന്ധപ്പെട്ട സ്‌പോൺസർക്കുണ്ടാവേണ്ട കുറഞ്ഞ മാസവരുമാനം 200 ദീനാറിൽനിന്ന് 400 ദീനാറാക്കി ഉയർത്തണമെന്നും നിർദ്ദേശമുയർന്നിരുന്നു. ഇത് കൂടാതെയാണ് തൊഴിൽ വിസ ഇഷ്യു ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കും 100 ദീനാർ ആയി ഉയർത്താൻ നീക്കം നടക്കുന്നത്.

വിസ പുതുക്കുന്നതിനും വിസ മാറ്റുന്നതിനും മറ്റ് ജി.സി.സി. രാജ്യങ്ങളിലെ ഫീസ് 100 ദിനാറിൽ കൂടുതലാണെന്നുമാണ് ജമാൽ അൽദോസ്യരി വിശദീകരിച്ചത്. ഖത്തറിൽ മാത്രം 80 ദിനാറിന് സമാനമായ ഫീസാണ് ഈടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുവൈത്തിൽ വിസ പുതുക്കുന്നതിന് വർഷം തോറും 10 ദിനാറിന്റെ സ്റ്റാമ്പും 52 ദിനാർ ആരോഗ്യ ഇൻഷൂറൻസ് ഫീസും മാത്രമാണ് നൽകേണ്ടത്.