- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്ക് വിസ ലഭിക്കാൻ 250 ദിനാർ കെട്ടിവെയ്ക്കേണ്ടത് കുവൈറ്റിനു പുറത്തു ഒപ്പുവൈക്കുന്ന തൊഴിൽ കരാറുകൾക്ക് മാത്രം; പുതിയ വ്യവസ്ഥ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ
കുവൈറ്റ് സിറ്റി: കുവൈത്തിൽ തൊഴിൽ വിസ ലഭിക്കാൻ ഡെപ്പോസിറ്റ് ഏർപ്പെടുത്തിയ നടപടി രാജ്യത്തിന് പുറത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റിന് മാത്രമേ ബാധകമാകൂ എന്ന് മാൻ പവർ അഥോറിറ്റി വ്യക്തമാക്കി. ഏപ്രിൽ ഒന്നുമുതലാണ് ഈ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്നത്. വിസക്കച്ചവടത്തിന് തടയിടുക എന്നതാണ് ഡെപ്പോസിറ്റ് സംവിധാനം നടപ്പാക്കുന്നതിന്റെ ലക്ഷ്യ
കുവൈറ്റ് സിറ്റി: കുവൈത്തിൽ തൊഴിൽ വിസ ലഭിക്കാൻ ഡെപ്പോസിറ്റ് ഏർപ്പെടുത്തിയ നടപടി രാജ്യത്തിന് പുറത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റിന് മാത്രമേ ബാധകമാകൂ എന്ന് മാൻ പവർ അഥോറിറ്റി വ്യക്തമാക്കി. ഏപ്രിൽ ഒന്നുമുതലാണ് ഈ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്നത്.
വിസക്കച്ചവടത്തിന് തടയിടുക എന്നതാണ് ഡെപ്പോസിറ്റ് സംവിധാനം നടപ്പാക്കുന്നതിന്റെ ലക്ഷ്യം. പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരുന്നതോടെ തൊഴിൽ തട്ടിപ്പിനിരയായി രാജ്യത്ത് എത്തുന്ന വിദേശികളുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിക്കും. വൻ തുക വാങ്ങിയാണ് പല അനധികൃത റീക്രൂട്ടിങ് കമ്പനികളും രാജ്യത്തേക്ക് ആളുകളെഎത്തിക്കുന്നത്. എന്നാൽ തൊഴിൽ വാഗ്ദാനം ലംഘിക്കപ്പെടുമ്പോൾ ഈ തൊഴിലാളികൾ മറ്റു ജോലികൾ തേടാൻ നിർബന്ധിതരാവുകയും ഇഖാമ കാലാവധി കഴിയുന്നതോടെ നിയമ ലംഘകരായി മാറുകയും ചെയ്യുകയാണ് പതിവ്.
250 ദിനാർ കെട്ടിവയ്ക്കണം എന്ന വ്യവസ്ഥ പ്രാബല്യത്തിൽ വരുന്നതോടെ ഈ സാഹചര്യത്തിന് മാറ്റം വരുമെന്നാണ് അധികൃതരുടെ വാദം.