കുവൈറ്റ് വയനാട് അസോസിയേഷനും ബത്തേരി MES - KMHM ആശുപത്രിയുംചേർന്ന് ജില്ലയിലെ ഏറ്റവും പാവപെട്ട വൃക്കരോഗികൾക്ക് സബ്സിഡി നിരക്കിൽഡയാലിസിസ് നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പദ്ധതി 14 ഏപ്രിൽ 2018ശനിയാഴ്‌ച്ച MES ഹോസ്പിറ്റലിൽ വെച്ച്, കുവൈറ്റ് വയനാട് അസോസിയേഷൻ അംഗങ്ങളുംഅവരുടെ കുടുംബാംഗങ്ങളും ആശുപത്രി മാനേജ്മന്റ് പ്രതിനിധികളും, ആശുപത്രിജീവനക്കാരും, പ്രമുഖ സാമൂഹ്യപ്രവർത്തകരും അടങ്ങിയ ചടങ്ങിൽ വെച്ച് ഉത്ഘാടനംചെയ്തു പ്രവർത്തനമാരംഭിച്ചു.

കുവൈറ്റ് വയനാട് അസോസിയേഷൻ സെക്രട്ടറി റെജി ചിറയത്ത് സ്വാഗതം ആശംസിച്ചഉത്ഘാടനയോഗത്തിൽ MES ഗെവേർണിങ് കമ്മിറ്റി പ്രസിഡന്റ് കക്കോടന്മുഹമ്മദ് അധ്യക്ഷനായിരുന്നു .സ്വന്തം വൃക്ക മറ്റൊരു സമുദായത്തിലെ പാവപെട്ടവൃക്കരോഗിക്ക് നൽകി സ്വയം മാനവസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായ Rev. Fr. Dr. ഷിബു
കുറ്റിപറിച്ചെൽ ഉത്ഘാടനം നിർവഹിച്ചു.തന്റെ ഉത്ഘാടനപ്രസംഗത്തിൽ കുവൈറ്റ് വയനാട്അസോസിയേഷന്റ പ്രയത്‌നത്തെ പ്രശംസിച്ച അദ്ദേഹം മറ്റു സംഘടനകളും ഇതേ മാതൃകപിന്തുടരുമെന്ന പ്രത്യാശപ്രകടിപ്പിച്ചു.

ആശംസകൾ അർപ്പിച്ചുകൊണ്ട് റോയ്മാത്യു (KWA ആശ്രയ വയനാട്കൺവീനർ), P.P. അയ്യൂബ് (ഹോസ്പിറ്റൽ മാനേജ്മന്റ് മുൻ മെമ്പർ), കെ.എം ഷബീർഅഹമ്മദ് (MES ഗവേർണിങ് ഡയറക്ടർ ബോർഡ് അംഗം), P.P അബ്ദുൽ ഖാദർ (MESഹോസ്പിറ്റൽ വൈസ് പ്രസിഡന്റ്), എബി പോൾ (KWA അഡൈ്വസറി ബോർഡ് അംഗം, Dr.K.Mജോൺ (MD,മെഡിക്കൽ സൂപ്രണ്ടന്റ് MES) രാജമ്മരാജപ്പൻ(Retd.ലഫ്റ്റനന്റ്- ആർമി സർവീസ്),Dr.ജിതേന്ദ്രനാഥ് (സീനിയർഅനസ്‌തേഷ്യസ്റ്റ് ),Mr.രാജഗോപാൽ (സാമൂഹ്യ ജീവകാരുണ്യപ്രവർത്തകൻ) Mr.ജാനേഷ്(MES ഡയാലിസിസ് ചീഫ് ടെക്നിഷ്യൻ )എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വെച്ച് സുൽത്താൻ ബത്തേരിയിലെ പ്രധാന ജീവകാരുണ്യ
പ്രവർത്തകരിലൊരാളായ രാജഗോപാലിന് അസോസിയേഷൻ സ്ഥാപക അംഗം സിദ്ദിഖ്‌മൊമെന്റോ നൽകി ആദരിച്ചു.കോണിക്കൽ ഖാദർ (മാനേജർ MES) ഏവർക്കും ഹൃദ്യമായ നന്ദി അറിയിച്ചതോടെലളിതമായ ഉത്ഘാടനച്ചടങ് പൂർത്തിയായി.