കുവൈറ്റ് വയനാട് അസോസിയേഷന്റെ മൂന്നാം വാർഷീകവും അതിനോടനുബന്ധിച്ചു വാർഷീകപൊതുയോഗവും 2018-2019 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കുകയുണ്ടായി. ഏപ്രിൽ 4 വെള്ളിയാഴ്‌ച്ച അബ്ബാസിയ ഒലിവ്ഓഡിറ്റോറിയത്തിൽ വെച്ച് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളോടെവൈകിട്ട് 5 മണിയോടെ ആരംഭിച്ച പ്രോഗ്രാമിൽ ജനറൽ സെക്രട്ടറി റെജി ചിറയത്ത്‌സ്വാഗതവും വാർഷീക റിപോർട്ടവതരണവും നടത്തി.

ജലീൽ വാരാമ്പറ്റ പ്രസിഡന്റ്അധ്യക്ഷനായിരുന്നു.വാർഷീക പൊതുയോഗത്തിൽ വെച്ച് വയനാട് അസോസിയേഷൻ അംഗങ്ങളുടെകുടുംബത്തിൽ നിന്നും അടുത്ത കാലത്തായി മരണ മടഞ്ഞവരെ ഓർത്തു അനുശോചനംനടത്തുകയുണ്ടായി. ഏറ്റവും നല്ല സോണൽ സംഗമം 'വെൽക്കം വിന്റർ 2018' നടത്തിയഫഹാഹീൽ സോണിനുള്ള സമ്മാനദാനവും നടത്തി. രക്ഷാധികാരി ബാബുജി ബത്തേരിയുടെനേതൃത്വത്തിൽ 2018 -2019 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

റെജി ചിറയത്ത് പ്രെസിഡന്റായും ജിനേഷ് ജോസ് ജനറൽ സെക്രട്ടറി ആയും
ജോൺ ജോളി ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റ് - ജസ്റ്റിൻ പുല്ലാട്ട് .വൈസ് പ്രസിഡന്റ് & ചാരിറ്റി കൺവീനർ - ഷീജ സജി.ജോയിന്റ് സെക്രട്ടറി -ജിജിൽ മാത്യു,ജോയിന്റ് ട്രഷറർ - ഷിനോജ് ഫിലിപ് .
ആർട്‌സ് കൺവീനർ - ഫൈസൽ കഴുങ്ങിൽ .സ്പോർട്സ് കൺവീനർ - ഷിജോയ് സെബാസ്റ്റ്യൻ.ആശ്രയ കൺവീനർ - ഷിബു സി മാത്യു.
മീഡിയ കൺവീനർ - മുബാറക്ക് കാമ്പ്രത്ത് .
വനിതാവേദി കൺവീനർ - മഞ്ജുഷ സിബി
വനിതാവേദി സെക്രട്ടറി - ഷാഹിദ ലത്തീഫ്
ഫഹാഹീൽ സോൺ കൺവീനർ - ബ്ലെസ്സൻ സാമുവേൽ
ഫഹാഹീൽ സോൺ സെക്രട്ടറി - അനീഷ് പി ആന്റണി.
അബ്ബാസിയ സോൺ കൺവീനർ - സിബി മാത്യു .
അബ്ബാസിയ സോൺ സെക്രട്ടറി - ലിബിൻ സെബാസ്റ്റ്യൻ -
ഫർവാനിയ സോൺ കൺവീനർ - എബിൻ ബേബി -
സാൽമിയ സോൺ കൺവീനർ - അബ്ദുൾ ലത്തീഫ് .
ഓഡിറ്റർ : ഷറഫുദ്ദീൻ വള്ളി.

മുബാറക്ക് കാമ്പ്രത്ത് , ഷിബു സി മാത്യു എന്നിവർ ആശംസകളും
ജോമോൻ ജോസ് ഏവർക്കും നന്ദി പ്രകാശനവും നടത്തി