- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് വയനാട് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; റെംസി ജോൺ പ്രസിഡന്റ്, മുബാറക് കാമ്പ്രത്ത് സെക്രട്ടറി
കുവൈറ്റ് വയനാട് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി. കെഡബ്ല്യുഎ രക്ഷാധികാരി ബാബുജി ബത്തേരി 2016-17 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ഡബ്ല്യു.എയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടായ എല്ലാ കേന്ദ്ര / മേഖലാ എക്‌സിക്യുട്ടീവ് അംഗങ്ങളെയും അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി റെജി ചിറയത്ത് വാർഷിക പ്രവർത്തക റിപ്പോർട്ടും ട്രഷറർ എബി പോൾ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അതിനുശേഷം വിവിധ പ്രദേശങ്ങളിൽ നിന്ന് അംഗങ്ങൾ ജനറൽ ചർച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി രക്ഷാധികാരി ബാബുജി ബത്തേരിയുടെ മേൽനോട്ടത്തിൽ 2016-17 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റെംസി ജോൺ (പ്രസിഡന്റ്) മുബാറക് കാമ്പ്രത്ത് (സെക്രട്ടറി)എബി പോൾ (ട്രഷറർ)ജിനേഷ് സി ജെ (ജോയിന്റ് ട്രഷറർ)ബ്ലെസ്സൺ ചുള്ളിയോട് (ജോയിന്റ് സെക്രട്ടറി)അബ്ദുൽ ലത്തീഫ് (വൈസ് പ്രസിഡന്റ്)മിനി കൃഷ്ണ (വൈസ് പ്രസിഡന്റ്)ജസ്റ്റിൻ (സ്‌പോർട്ട് കൺവീനർ)ജിജിൽ(ആർട്‌സ് കൺവീനർ)സൈദലവി, ഷാജി തൊമ്പിക്കോട്ട്, സിബു സിഎം, മനോജ് രാജപ്പൻ, ജോസഫ് സി, ഷിനു മറ്റത്തിൽ എന്നിവർ സ
കുവൈറ്റ് വയനാട് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടത്തി. കെഡബ്ല്യുഎ രക്ഷാധികാരി ബാബുജി ബത്തേരി 2016-17 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ഡബ്ല്യു.എയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടായ എല്ലാ കേന്ദ്ര / മേഖലാ എക്‌സിക്യുട്ടീവ് അംഗങ്ങളെയും അഭിനന്ദിച്ചു.
ജനറൽ സെക്രട്ടറി റെജി ചിറയത്ത് വാർഷിക പ്രവർത്തക റിപ്പോർട്ടും ട്രഷറർ എബി പോൾ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അതിനുശേഷം വിവിധ പ്രദേശങ്ങളിൽ നിന്ന് അംഗങ്ങൾ ജനറൽ ചർച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി രക്ഷാധികാരി ബാബുജി ബത്തേരിയുടെ മേൽനോട്ടത്തിൽ 2016-17 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
റെംസി ജോൺ (പ്രസിഡന്റ്)
മുബാറക് കാമ്പ്രത്ത് (സെക്രട്ടറി)
എബി പോൾ (ട്രഷറർ)
ജിനേഷ് സി ജെ (ജോയിന്റ് ട്രഷറർ)
ബ്ലെസ്സൺ ചുള്ളിയോട് (ജോയിന്റ് സെക്രട്ടറി)
അബ്ദുൽ ലത്തീഫ് (വൈസ് പ്രസിഡന്റ്)
മിനി കൃഷ്ണ (വൈസ് പ്രസിഡന്റ്)
ജസ്റ്റിൻ (സ്‌പോർട്ട് കൺവീനർ)
ജിജിൽ(ആർട്‌സ് കൺവീനർ)
സൈദലവി, ഷാജി തൊമ്പിക്കോട്ട്, സിബു സിഎം, മനോജ് രാജപ്പൻ, ജോസഫ് സി, ഷിനു മറ്റത്തിൽ എന്നിവർ സോണൽ കൺവീനർമാർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
ബാബുജി ബത്തേരി, അയ്യൂബ് കേച്ചേരി എന്നിവർ കെഡബ്ല്യുഎയുടെ രക്ഷാധികാരികൾ എന്ന നിലയിൽ അവരുടെ നിസ്സ്വാർഥ സേവനം തുടരും. റോയ് (മുൻ പ്രസിഡന്റ്), റെജി ചിറയത്ത് (മുൻ-സെക്രട്ടറി), അക്‌ബർ വയനാട് (മുൻ-വർക്കിങ് പ്രസിഡന്റ്) പുതുതായി രക്ഷാധികാരികൾ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ഹാജരാക്കിയ അംഗങ്ങളുടെ സമക്ഷത്തിൽ ചേർന്ന് മുബാറക്ക് കാമ്പ്രത്തിനു റെജി ചിറയത്ത് ഉത്തരവാദിത്വങ്ങൾ കൈമാറി. അംഗങ്ങൾ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കും ഭാവി സംരംഭങ്ങൾക്കും എല്ലാ വിജയവും ആശംസിച്ചു.