- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് വയനാട് അസോസിയേഷൻ പൊന്നോണം 2015 ആഘോഷിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് അസോസിയേഷൻ പൊന്നോണം 2015 ആഘോഷിച്ചു. സംഘടനാ അംഗങ്ങളുടെ കലാപരിപാടികൾ, തിരുവാതിര, ശിങ്കാരിമേളം, മാവേലി എഴുന്നെള്ളത്ത്, സാംസ്‌കാരികസമ്മേളനം, ഗാനമേള എന്നിവ മുഖ്യഇനങ്ങളായിരുന്നു.എല്ലാ വയനാട്ടുകാരും പങ്കെടുത്ത ഓണാഘോഷത്തിലെ സാംസ്കാരികസമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ അക്‌ബർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് അസോസിയേഷൻ പൊന്നോണം 2015 ആഘോഷിച്ചു. സംഘടനാ അംഗങ്ങളുടെ കലാപരിപാടികൾ, തിരുവാതിര, ശിങ്കാരിമേളം, മാവേലി എഴുന്നെള്ളത്ത്, സാംസ്‌കാരികസമ്മേളനം, ഗാനമേള എന്നിവ മുഖ്യഇനങ്ങളായിരുന്നു.
എല്ലാ വയനാട്ടുകാരും പങ്കെടുത്ത ഓണാഘോഷത്തിലെ സാംസ്കാരികസമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ അക്‌ബർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് റോയ്മാത്യു അധ്യക്ഷന്നായിരുന്ന യോഗം ഇന്ത്യൻ സ്ഥാനപതി സുനിൽജെയിൻ നിലവിളക്ക് കൊളുത്തി ഉത്ഘാടനംനിർവഹിച്ചു. സംഘടനയുടെഎല്ലാപ്രവർത്തനങ്ങളെയും,ജീവകാരുണ്യ പ്രവര്ത്തനങ്ങളെയും അഭിനന്ദിച്ച സുനിൽ ജെയിൽ തന്റെ എല്ലാവിധപിന്തുണയുംഅറിയിച്ചു,
സാമൂഹ്യപ്രവർത്തകനും പ്രവാസി അവാർഡ് ജേതാവുമായ സഹീർ തൃക്കരിപ്പൂർ മുഖ്യസന്ദേശം നല്കി . KWA രക്ഷാധികാരികളായ ബാബുജിബത്തേരി, അയ്യൂബ് കേച്ചേരി എന്നിവരും വിശിഷ്ട്ടാതിഥികളായ വിഭീഷ് തിക്കൊടി, വർഗീസ് പുതുക്കുളങ്ങര, ഷരഫുദീൻ കണ്ണോത്ത് എന്നിവരും ആശംസകളർപ്പിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പോൾചാഴൂരിനെയും സംഘടനക്കു വേണ്ടി ആർട്ട്, ഡിസൈൻ ജോലികൾ നിർവഹിക്കുന്ന. ഷമീർനെയും യോഗംആദരിച്ചു,. കണ്ണൂർ ഗുരുദേവ് കോളേജ് ലക്ചറർ റവ : ഫാ. വർഗീസ് കൊല്ലമ്മവുടി ഇവർക്ക് മേമെന്റൊകൾ കൈമാറി
കുവൈറ്റിലെ പ്രമുഖ സാമൂഹ്യപ്രവർത്തകരും, വിവിധ അസോസിയേഷനുകളിലെ ഭാരവാഹികളും, കുവൈറ്റിലെ പാരിഷ് പ്രതിനിധി റവ: ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ, പരുപാടികളിൽ സജീവ പങ്കാളിത്തം വഹിച്ചു, KWA ജനറൽസെക്രട്ടറി റെജി ചിറയത്ത് എല്ലാവർക്കും നന്ദി അർപ്പിച്ചു സംസാരിച്ചു