കുവൈറ്റ് സിറ്റി: കുവൈറ്റിലെ വയനാട് അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിനെ സന്ദർശിച്ചു. ഭൂ പ്രകൃതി കൊണ്ട് വളരെ സമ്പന്നമായ വയനാടിനെ ക്കുറിച്ചും തികച്ചും കാർഷിക ജില്ലയായ വയനാട്ടിൽ നിന്നും വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ വില തകർച്ചയെ  തുടർന്ന് ഗൾഫിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ ആളുകളെക്കുറിച്ചും ഈ സന്ദർശനത്തിൽ  ചർച്ചയായി.

ഇന്ത്യക്ക് പുറത്ത്  വയനാട്ടുകാർക്ക് വേണ്ടി രൂപം കൊണ്ട   ആദ്യ സംഘടന എന്ന നിലയിൽ  വയനാട് അസോസിയേഷൻ ഭാരവാഹികളെ സ്ഥാനപതി പ്രത്യേകം അഭിനന്ദിച്ചു. ചാരിറ്റി പ്രവർത്തനങ്ങൾ, കലാ  സാംസ്കാരിക രംഗങ്ങൾ എന്നിവയിൽ വിജയം കൈവരിക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം  ആശംസിച്ചു.

ഗാന്ധി ജയന്തി ദിനമായ  ഒക്ടോബർ രണ്ടിനു പരിസര ശുചീകരണത്തിന് പ്രാധാന്യം നൽകുവാൻ  എല്ലാവരോടും ആഹ്വാനം ചെയ്തു.ശുചീകരണം വ്യക്തി കളിൽനിന്നും  കുടുംബത്തിലേക്കും തുടർന്ന് സമൂഹത്തിലേക്കും വ്യാപിപ്പിക്കണമെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.