കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന വയനാട്ടുകാരുടെ ഉന്നമനത്തിനും ക്ഷേമ ത്തിനുമായി രൂപീകരിച്ച കുവൈറ്റ് വയനാട് അസോസിയേഷൻ (KWA), ജീവകാരുണ്യ പ്രവർത്തനങ്ങളുടെ  ഭാഗമായി സമാഹരിച്ച തുകയായ 127, 224 രൂപ  മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, കരൾ മാറ്റ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്ന പുൽപള്ളി ചീയമ്പം സ്വദേശി  മനാഫിനു കൈമാറി .

വയനാട്ടിലെ  കേണിച്ചിറയിൽ  നടന്ന പൊതു പരുപാടിയിൽ വച്ച് അസോസിയേഷൻ സെക്രട്ടറി റെജി ചിറയത്ത് മുഖ്യ മന്ത്രിക്ക് ചെക്ക് കൈമാറി. കുവൈറ്റ്  വയനാട് അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളെ  മുഖ്യ മന്ത്രി അഭിനന്ദിച്ചു. അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഉള്ള പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മുഖ്യമന്ത്രിയുടെ  ദുരിതാശ്വസ നിധിയിൽ നിന്നും അഞ്ചു ലക്ഷം രൂപ മനാഫിനു അനുവദിച്ചു. ഇതും വയനാട് അസോസിയേഷന് ലഭിച്ച വലിയ അംഗീകാരമായി.