കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാത്ത കൈവശം വച്ചിരിക്കുന്ന ആയുധങ്ങൾ തിരികെ ഏൽപ്പിക്കാനായി ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന സമയ പരിധി അടുത്ത മാസം അവസാനിക്കുന്നു. ജനുവരി 28ന് പാർലമെന്റ് പാസക്കിയ നിയമപ്രകാരം സമയ പരിധിക്ക് ശേഷം അനിധികൃതമായി ആയുധങ്ങൾ കൈവശം വച്ചാൽ 5 വർഷവും വിൽപ്പന നടത്തുന്നവർക്ക് 10 വർഷമുമാണ് ജയിൽ ശിക്ഷ.

സമയപരിധി അടുത്ത മാസം 22നാണ് അവസാനിക്കാനിരിക്കെ കഴിഞ്ഞ മൂന്ന് മാസത്തിനിടെയിൽ സർക്കാറിന്റെ ആഹ്വാനപ്രകാരം 2000 ആയുധങ്ങളും നാല് ടൺ സ്‌ഥോടക വസ്തുക്കളും ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. സ്വദേശി വിദേശി വ്യത്യാസമില്ലാതെ കൈവശം വച്ചിരിക്കുന്ന ലൈസൻസില്ലാത്ത ആയുധങ്ങൾ സ്വമേധയാ സമർപ്പിക്കാൻ നാലുമാസത്തെ കാലാവ
ധിയാണ് അനുവദിച്ചിരിക്കുന്നത്.

ആയുധങ്ങൾ സ്വീകരിക്കുന്നതിനുവേണ്ടി ആഭ്യന്തര മന്ത്രാലയം പ്രത്യേക കൗണ്ടറുകൾ തുറന്നിട്ടുണ്ട്. മീഡിയ വിങ് വഴി ഇതിന് ആവശ്യമായ പ്രചരണവും നടത്തി വരുന്നു. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയും സമാധാനവും ഇതിലൂടെ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

സർക്കാർ അനുവദിച്ചിരിക്കുന്ന സമയ പരിധി കഴിഞ്ഞാൽ കടുത്ത ശിക്ഷ നൽകാനാണ് ജനുവരി 28ന് പാർലമെന്റ് പാസക്കിയ നിയമത്തിൽ വ്യവസ്ഥ ചെയ്യതിരിക്കുന്നത്. സമയ പരിധിക്ക് ശേഷം ആയുധം പിടിച്ചാൽ 5 തടവാണ് 10,000 പിഴയും വിൽപ്പന നടത്തുന്നവർക്ക് 10 വർഷം വരെ തടവോ 50,000 ദിനാറേ ആകും ശിക്ഷ. മാത്രവുമല്ല പ്രോസിക്യൂഷന്റെ അനുമതിയോടെ എവിടെയും എത് സമയത്ത് പരിശോധന നടത്താനും പൊലീസിന് അധികാരവും നൽകിയിട്ടുമുണ്ട്.

ലൈസൻസ് ഇല്ലാത്ത ആയുധങ്ങൾ അധികൃതരെ ഏൽപ്പിക്കണമെന്ന പ്രചാരണവുമായി ഗതാഗതവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. ആയുധങ്ങൾ ഏൽപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 22ന് അവസാനിക്കുമെന്നും അതിനു മുൻപായി അത്തരം ആയുധങ്ങൾ അധികൃതരെ ഏൽപ്പിക്കണമെന്നും നിർദേശിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തുകൊണ്ടാണ് ഗതാഗതവകുപ്പ് പ്രചാരണത്തിൽ പങ്കാളികളാകുന്നത്. ആറു ഗവർണറേറ്റുകളിലും റോഡിലിറങ്ങി വാഹനയാത്രക്കാർക്ക് ലഘുലേഖകൾ നൽകിത്തുടങ്ങി.