ഗോവയിലെ ബെനൗളിം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി (AAP) പ്രതിനിധീകരിക്കുന്ന ക്യാപ്റ്റന്‍ വെന്‍സി വീഗാസ് എം.എല്‍.എ, മുന്‍ മെര്‍ച്ചന്റ് നേവി ഓഫീസര്‍, കുവൈറ്റില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ആം ആദ്മി പ്രവാസി കള്‍ച്ചറല്‍ അസോസിയേഷന്‍ (AAPCA Kuwait) പ്രതിനിധികളുമായി സൗഹൃദസംഗമം നടത്തി. മുബാറക് കാംബ്രത്ത് (Convener) നയിച്ച സംഘത്തില്‍ അനില്‍ ആനാട് (ജനറല്‍ സെക്രട്ടറി), സബീബ് മൊയ്തിന്‍ (ട്രഷറര്‍), ബിനു ഏലിയാസ്, ഷിബു ജോണ്‍, ഫൈസല്‍ കാംബ്രത്ത് എന്നിവര്‍ സന്ദര്‍ശ്ശിച്ചു.

കുവൈറ്റില്‍ നടന്ന ഈ കൂടിക്കാഴ്ചയില്‍ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ആം ആദ്മി പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രവാസികളിലേക്ക് എത്തിക്കുന്നതിന്റെ മാര്‍ഗങ്ങള്‍, കേരളത്തിലും ഗോവയിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകതകള്‍, നേരിന്റെ രാഷ്ട്രീയം കൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

ആപ്ക്കാ കുവൈത്തിന്റെ പ്രവര്‍ത്തനങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് ആരംഭം മുതല്‍ നല്‍കുന്ന സപ്പോര്‍ട്ടും കണ്‍വീനര്‍ മുബാറക്ക് കാമ്പ്രത്ത് , ജെന. സെക്രെട്ടറി അനില്‍ ആനാട് എന്നിവര്‍ വിശദീകരിച്ചു.പ്രവാസി സമൂഹം രാജ്യനിര്‍മാണത്തില്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും, അതിനായി സംഘടനാപരമായ ഇടപെടലുകള്‍ ശക്തമാക്കണമെന്നും യോഗത്തില്‍ വെന്‍സി വീഗാസ് നിര്‍ദ്ദേശം നല്‍കി. കേരളത്തിലെ പാര്‍ട്ടി ഇന്‍ചാര്‍ജ്ജ് ഷെലീ ഒബറോയുമായ് ഓന്‍ലൈനില്‍ സംവദിക്കാന്‍ അവസരം നല്‍കി, തിരക്കേറിയ പരിപാടികള്‍ക്കിടയിലും ആക്പാ കുവൈത്ത് ടീമിനു കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയ വെന്‍സി വീഗാസ് എംഎല്‍എയ്ക്ക് ആപ്പ്കാ കുവൈത്ത് ട്രഷറര്‍ സബീബ് നന്ദി അറിയിച്ചു!