കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റ (AJPAK ) നേതൃത്വത്തില്‍ 2024 നവംബര്‍ 21, 22 തീയതികളില്‍ കബ്ദ് ശാലയില്‍ കുടുംബസംഗമം നടത്തി.

പ്രസിഡന്റ് കുര്യന്‍ തോമസ് പൈനുമ്മൂട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ രാജീവ് നടുവിലെമുറി മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ സുരേഷ് വരിക്കോലില്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു ചെന്നിത്തല, വനിതാ വേദി ജനറല്‍ സെക്രട്ടറി ഷീന മാത്യു, വനിതാ വേദി ട്രഷറര്‍ അനിത അനില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അടുക്കും ചിട്ടയോടും കൂടി നടന്ന പരിപാടികള്‍ മനോജ് പരിമണം, സിബി പുരുഷോത്തമന്‍, സുനിത രവി എന്നിവര്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മനോജ് പരിമണം നന്ദി പറഞ്ഞു. സംഘടനാ ചുമതലയുള്ള സെക്രട്ടറി രാഹുല്‍ ദേവ്, ജോയിന്റ് ട്രഷറര്‍ മനു പത്തിച്ചിറ, അബ്ബാസിയ യൂണിറ്റ് കണ്‍വീനര്‍ ഷിഞ്ചു ഫ്രാന്‍സിസ്, മംഗഫ് യൂണിറ്റ് കണ്‍വീനര്‍ ലിനോജ് വര്‍ഗീസ് എന്നിവര്‍ കുടുംബ സംഗമത്തിന്റെ പൊതുവായ കാര്യങ്ങളെ നിയന്ത്രിച്ചു.

കുടുംബ സംഗമത്തില്‍ പങ്കെടുത്ത കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ വിവിധങ്ങളായ കലാകായിക പരിപാടികള്‍ അവതരിപ്പിച്ചു. കുവൈറ്റിലെ പ്രമുഖ മ്യൂസിക്കല്‍ ബാന്‍ഡ് ലയ തരംഗിന്റെ ഗാനമേള എല്ലാവര്‍ക്കും ആവേശമായി. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയ്മും ഗാനഗന്ധര്‍വ്വ വിജയിയുമായ മുസ്തഫ ഗാനമേളയ്ക്ക് നേതൃത്വം നല്‍കി. ശ്രീനിവാസ്, ആര്‍ച്ച സജി, മനോജ് കുമാര്‍ ചെങ്ങന്നൂര്‍, ജീജോ കായംകുളം, കൊച്ചുമോന്‍ പള്ളിക്കല്‍, അജി ഈപ്പന്‍, ഹരി പത്തിയൂര്‍, വിനീത് കാരിച്ചാല്‍, ദിവ്യ സേവ്യര്‍, അഞ്ജലി അശോകന്‍, പ്രദീപ് ജോസഫ്, അനന്തകൃഷ്ണന്‍ കൈനകരി, എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വൈവിധ്യമാര്‍ന്ന വിഭവങ്ങളടങ്ങിയ ഭക്ഷണം ഒരുക്കിയിരുന്നു. കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് വേണ്ടി ഹരി പത്തിയൂര്‍ ക്യാമ്പ് സേഫ്റ്റിയെ കുറിച്ചുള്ള ക്ലാസ് എടുത്തു. ആവേശകരമായ വടംവലിയോട് കൂടി കുടുംബ സംഗമം സമാപിച്ചു. അശോകന്‍ വെണ്‍മണി ഷംസു താമരക്കുളം, ലിബു പായിപ്പാടന്‍, ജോണ്‍ തോമസ് കൊല്ലകടവ്, സുമേഷ് കൃഷ്ണന്‍, സന്ദീപ് നായര്‍, സുരേഷ് കുമാര്‍ കെ എസ്., ഷാജി ഐപ്പ്, സേവ്യര്‍ വര്‍ഗീസ്, രതീഷ് കുട്ടന്‍പേരൂര്‍, വിനോദ് കുട്ടന്‍പേരൂര്‍, നന്ദു എസ്. ബാബു, ആനി മാത്യു, ബിന്ദു ജോണ്‍, അശ്വതി സന്ദീപ്, ജയശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.