കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (AJPAK) ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ 2025 ഏപ്രില്‍ 22ന് ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട 26 വിനോദ സഞ്ചാരികളെ അനുസ്മരിച്ചുകൊണ്ട് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എല്ലാവിധ തീവ്രവാദങ്ങള്‍ക്കും എതിരായി ഇന്ത്യന്‍ ഗവണ്മെന്റ് എടുക്കുന്ന നടപടികള്‍ക്ക് അജ്പക് അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി.

ചടങ്ങില്‍ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനവും രേഖപ്പെടുത്തി.യോഗത്തില്‍ അജ്പക് പ്രസിഡന്റ് കുര്യന്‍ തോമസ് പൈനുംമൂട്ടില്‍ അദ്ധ്യഷ്യനായിരുന്നു. നിരപരാധികളായ 25 ഇന്ത്യന്‍ പൗരന്മാരെയും ഒരു നേപ്പാളി പൗരന്റെയും ജീവനെടുത്ത ഈ ക്രൂരത മനുഷ്യാവകാശങ്ങള്‍ക്കും രാജ്യത്തിന്റെ മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളിയാണ് എന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രതികരണ നടപടികള്‍ക്ക് സംഘടന പൂര്‍ണമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും എല്ലാവിധ ഭീകരവാദത്തിന് എതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തു.

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട വിനോദസഞ്ചാരികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രക്ഷാധികാരി ബാബു പനമ്പള്ളി അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുല്‍ദേവ്, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടര്‍ന്ന് രാജീവ് നടുവിലെമുറി, സുരേഷ് വരിക്കോലില്‍, മാത്യു ചെന്നിത്തല, അനില്‍ വള്ളികുന്നം, ലിസ്സന്‍ ബാബു എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

അജ്പക് ഭാരവാഹികളായ ലിബു പായിപ്പാടന്‍, കൊച്ചുമോന്‍ പള്ളിക്കല്‍, എ. ഐ. കുര്യന്‍, സജീവ് കായംകുളം, സുമേഷ് കൃഷ്ണന്‍, ശശി വലിയകുളങ്ങര, സാം ആന്റണി, ജോണ്‍ തോമസ് കൊല്ലകടവ്, ഷിഞ്ചു ഫ്രാന്‍സിസ്, ലിനോജ് വര്‍ഗീസ്, ഷീന മാത്യു, അനിത അനില്‍, സുനിത രവി, സാറാമ്മ ജോണ്‍സ്, കീര്‍ത്തി സുമേഷ്, ബിന്ദു ജോണ്‍, ദിവ്യാ സേവ്യര്‍, ലക്ഷ്മി സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

വിശിഷ്ട അതിഥികളായി തോമസ് പള്ളിക്കല്‍, ജയകുമാര്‍ ജഹ്റ എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തിന്റെ കാര്യക്രമങ്ങള്‍ പൗര്‍ണമി സംഗീത് നിയന്ത്രിച്ചുയോഗത്തിന് ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മനോജ് പരിമണം നന്ദിയും പറഞ്ഞു.