കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് കിഴക്കിന്റ വെനീസ് പൊന്നോണം 2025 യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അബ്ബാസിയയില്‍ വെച്ച് ഒക്ടോബര്‍ 10 വെള്ളിയാഴ്ച ആഘോഷിച്ചു.

പ്രസിഡന്റ് കുര്യന്‍ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ഓപ്പറേഷന്‍സ് മേധാവി ശ്രീനാഥ് ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. ജോണ്‍ തോമസ് മുഖ്യ പ്രഭാഷണം നടത്തി.

ചെയര്‍മാന്‍ രാജീവ് നടുവിലെമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ട്രഷറര്‍ സുരേഷ് വരിക്കോലില്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു ചെന്നിത്തല, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അനില്‍ വള്ളികുന്നം, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ലിസന്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മനോജ് പരിമണം നന്ദിയും പറഞ്ഞു.

സംഘടനയിലെ തന്നെ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കൂടാതെ അത്തപ്പൂക്കളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിര,ഗാനമേള,നാടന്‍പ്പാട്ട് ,പുലിക്കളി, സ്വാദിഷ്ടമായ ഓണസദ്യ എന്നിവയും ഒരുക്കിയിരുന്നു. ബാബു തലവടി, കൊച്ചുമോന്‍ പള്ളിക്കല്‍, പ്രജീഷ് മാത്യു, അശോകന്‍ വെണ്‍മണി, ലിബു പായിപ്പാടന്‍, രാഹുല്‍ ദേവ്, മനു പത്തിച്ചിറ, ജോണ്‍ തോമസ് കൊല്ലകടവ്, ഫ്രാന്‍സിസ് ചെറുകോല്‍, സുമേഷ് കൃഷ്ണന്‍, സജീവ് കായംകുളം, സാം ആന്റണി, സലിം പതിയാരത്ത്, ശശി വലിയകുളങ്ങര, സിബി പുരുഷോത്തമന്‍, ജിജോ കായംകുളം, മനോജ് ചെങ്ങന്നൂര്‍, ഷിഞ്ചു ഫ്രാന്‍സിസ്, ലിനോജ് വര്‍ഗീസ്, അജി കുട്ടപ്പന്‍, അനീഷ് അബ്ദുല്‍ ഗഫൂര്‍ സാല്‍മിയ, വിഷ്ണു ജി. നായര്‍, സന്ദീപ് നായര്‍, സുരേഷ് കുമാര്‍ കെ. എസ്, അജിത് തോമസ് കണ്ണമ്പാറ, വില്‍സണ്‍ കറുകയില്‍, ശരത് കുടശ്ശനാട്, ആദര്‍ശ് ദേവദാസ്, ഷീന മാത്യു, അനിത അനില്‍, സുനിത രവി, സാറാമ്മ ജോണ്‍സ്, ബിന്ദു ജോണ്‍, ദിവ്യ സേവ്യര്‍, പൗര്‍ണമി സംഗീത്, സിമി രതീഷ്, ആനി മാത്യു, കീര്‍ത്തി സുമേഷ്, അശ്വതി സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി