കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 11, 12 തീയതികളില്‍ അഹമ്മദി ഐസ്മാഷ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നടന്നഅജ്പാക്ക് ട്രാവന്‍കൂര്‍ ട്രോഫി മത്സരങ്ങള്‍ക്ക് ആയിരങ്ങള്‍ സാക്ഷിയായി.

പ്രസിഡന്റ് കുര്യന്‍ തോമസ് പൈനും മൂട്ടിലിന്റെയും സ്‌പോര്‍ട്‌സ് വിംഗ് ജനറല്‍ കണ്‍വീനര്‍ ലിബു പായിപ്പാടിന്റെയും നേതൃത്വത്തില്‍ നടന്ന അജ്പാക് എവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരങ്ങളില്‍ പങ്കെടുത്തു വിജയികളായവര്‍ക്ക് BEC ഏരിയ ഹെഡ് ഷഫീക് ട്രോഫികള്‍ സമ്മാനിച്ചു.

ആവേശകരമായ മത്സരത്തില്‍ ലോവര്‍ ഇന്റര്‍മിഡിയറ്റ് വിഭാഗത്തില്‍ മുഹമ്മദ് മനോളി & വെങ്കട്ട റെഡി എന്നിവര്‍ വിജയികളായി. ഇസ്മയില്‍ & ശ്രീഹരി എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഹയര്‍ ഇന്റര്‍മിഡിയറ്റ് വിഭാഗത്തില്‍ സിദ്ധാര്‍ഥ് കെ ശ്രീജിത്ത് & ശ്രുതി വഗയിലാ എന്നിവര്‍ ഒന്നാം സ്ഥാനത്ത് എത്തി വിജയികളായപ്പോള്‍ ജോബിന്‍ & ഷജീര്‍, എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

അഡ്വാന്‍സ് വിഭാഗത്തില്‍ വിഷ്ണു ചന്ദ്രനും & വരുണ്‍ ശിവായും വിജയികളായപ്പോള്‍ നവില്‍ റെന്‍സണ്‍ & രതീഷ് കുമാര്‍ സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ലേഡീസ് ഫൈനലില്‍ രജനി & രോഹിണി ഗാനെസ്‌കര്‍ എന്നിവര്‍ ഒന്നാം സ്ഥാനത്ത് എത്തി വിജയികളായപ്പോള്‍ നയന പി പി, ആനി ജോര്‍ജ് രണ്ടാം സ്ഥാനവും

അജപാക്ക് ട്രാവന്‍കൂര്‍ ഇന്റര്‍ ആലപ്പുഴ ലില്ലിയമ്മ അലക്‌സാണ്ടര്‍, കുന്നില്‍ വലിയവീട്ടില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കായി ഉള്ള മത്സരത്തില്‍ ജെഷ് ജോസഫ് & അജിന്‍ മാമന്‍ സഖ്യം വിജയികളായി.

ജെഷ് ജോസഫ് & അജിന്‍ മാമന്‍ സഖ്യം വിജയികളായി. തോമസ് & ഗ്‌ളന്‍ ഫിലിപ്പ് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.40 + വിഭാഗം മത്സരത്തില്‍ ജെറിന്‍ ജേക്കബ് & മഹേശ്വരന്‍ സഖ്യം ഒന്നാമതും ജ്യോതി രാജ് & ജാബര്‍ ഫറൂഖ് രണ്ടാം സ്ഥാനവും കരസ്തമാക്കി.

45 + വെര്‍ടെന്‍സ് വിഭാഗത്തില്‍ രാജേഷ് ടീവി & ആന്റണി പോള്‍റാജ് ഒന്നാമതും മാത്യു കെ എബ്രഹാം & ദിലീപ് കുമാര്‍ രണ്ടാം സ്ഥാനത്തു വിജയികളായി.

വിജയികള്‍ക്ക് അജ്പാക് രക്ഷാധികാരി ബാബു പനമ്പള്ളി ചെയര്‍മാന്‍ രാജീവ് നടുവിലെമുറി, ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം, സ്‌പോര്‍ട്‌സ് വിങ് ജനറല്‍ കണ്‍വീനര്‍ ലിബു പായിപ്പാടന്‍, പ്രോഗ്രാം കണ്‍വീനര്‍, മനോജ് പരിമണം, ജനറല്‍ കോര്‍ഡിനേറ്റര്‍ അനില്‍ വള്ളികുന്നം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു ചെന്നിത്തല, അജ്പാക് സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുല്‍ദേവ്, സെക്രട്ടറിമാരായ സിബി പുരുഷോത്തമന്‍, സജീവ് കായംകുളം, സുമേഷ് കൃഷ്ണന്‍, ഏരിയ കണ്‍വീനര്‍മാരായ ലിനോജ് വര്‍ഗീസ്, ഷിഞ്ചു ഫ്രാന്‍സിസ്, വനിതാവേദി ഭാരവാഹികളായ അനിത അനില്‍, കീര്‍ത്തി സുമേഷ്, ആനി മാത്യു എന്നിവര്‍ ട്രോഫികള്‍ വിജയികള്‍ക്ക് സമ്മാനിച്ചു.