കുവൈറ്റ്, ഫെബ്രുവരി 7, 2025 - സെന്‍ട്രല്‍ ഹീറോസ് ബാഡ്മിന്റണ്‍ ക്ലബ്ബ് - കുവൈറ്റ് സംഘടിപ്പിക്കുന്ന ഹീറോസ് കപ്പ് 2025, ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 2025 ഫെബ്രുവരി 7ന് ഐ സ്മാഷ് ബാഡ്മിന്റണ്‍ അക്കാദമി, അഹ്മദി, കുവൈറ്റ് വേദിയാക്കി നടക്കുന്നു. പ്രൊട്ടിവിറ്റി (Protiviti) ഗ്ലോബല്‍ ബിസിനസ് കണ്‍സള്‍ട്ടിംഗ് കമ്പനി പ്രധാന സ്‌പോണ്‍സറാണ്.

പ്രൊഫഷണല്‍, അഡ്വാന്‍സ്, ഇന്റര്‍മീഡിയറ്റ്, ലോവര്‍ ഇന്റര്‍മീഡിയറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മത്സരങ്ങള്‍ അരങ്ങേറും.വിജയികള്‍ക്ക് ട്രോഫികളും, ആകര്‍ഷക സമ്മാനങ്ങളും ഉണ്ടായിരിക്കും. കുവൈറ്റിലെ ബാഡ്മിന്റണ്‍ കായിക പ്രേമികള്‍ക്ക് മികച്ചൊരു മല്‍സരവേദി ഒരുക്കുകയാണ് സെന്‍ട്രല്‍ ഹീറോസ് ബാഡ്മിന്റണ്‍ ക്ലബ്ബ്