- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ ലക്ഷ്യമിട്ടുകൊണ്ട് ബിജെപി സംസ്ഥാന ഘടകത്തിന് പുതിയ ഭാരവാഹികള്‍
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ ലക്ഷ്യമിട്ടുകൊണ്ട് ബിജെപി സംസ്ഥാന ഘടനം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എന്‍.ആര്‍.ഐ. സെല്‍ കണ്‍വീനറായി രമേശന്‍ മാണിക്കോത്തും സഹകണ്‍വീനര്‍മാരായി ഹരി ബാലരാമപുരം, സജീവ് പുരുഷോത്തമന്‍ എന്നിവര്‍ ചുമതലയേറ്റു.
കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിവിധ സെല്ലുകളിലേക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പ്രവാസികളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രവാസി സെല്ലിന്റെ (NRI Cell) കണ്‍വീനറായും കോ-കണ്‍വീനര്‍മാരായും പുതിയ അംഗങ്ങള്‍ ചുമതലയേറ്റു.
കണ്‍വീനറായി രമേശന്‍ മാണിക്കോത്ത് (ദുബൈ), കോ-കണ്‍വീനര്‍മാരായി ഹരി ബാലരാമപുരം (കുവൈറ്റ്), സജീവ് പുരുഷോത്തമന്‍ (ദുബൈ) എന്നിവരാണ് ഭാരവാഹികള്‍. ലീഗല്‍ സെല്‍, മെഡിക്കല്‍ സെല്‍ ഉള്‍പ്പെടെയുള്ള മറ്റ് വിവിധ സെല്ലുകളിലെ ഭാരവാഹികളെയും ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ നിയമനങ്ങള്‍. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നിക്കൊണ്ടുള്ള പുതിയ സെല്ലിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. പ്രവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാന്‍ പുതിയ ഭാരവാഹികളുടെ നിയമനം പാര്‍ട്ടിക്ക് കരുത്തേകുമെന്നാണ് വിലയിരുത്തല്‍.