സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കുവൈറ്റ് ഇടവകയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വീസ് ' സ്‌നേഹ പിറവി 2024 ' ഡിസംബ4 20 ന് വൈകിട്ട് 6.30 മുതല്‍ എന്‍.ഇ.സി.കെ - പള്ളിയിലും പാരിഷ് ഹാളിലും വച്ച് നടത്തപ്പെടും. കൊയര്‍ മാസ്റ്റര്‍ ലിനു .പി . മാണികുഞ്ഞിന്റെ നേതൃത്വത്തില്‍ ഇടവകയുടെ ഗായക സംഘം ഗാനങ്ങള്‍ ആലപിക്കും.

കൂടാതെ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. ഇടവക ഇടവക വികാരി റവ . സിബി .പി .ജെ ക്രിസ്മസ് സന്ദേശം നല്കും. കരോള്‍ സര്‍വീസിനുള്ള ക്രമീകരണങ്ങള്‍ക്കായി ഇടവക വികാരി റവ. സിബി .പി .ജെ , സെക്രട്ടറി റെജു ഡാനിയേല്‍ ജോണ്‍ , ഇടവക ട്രസ്റ്റി ബിജു സാമുവേല്‍ , ഇടവക കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സബ് കമ്മറ്റി പ്രവര്‍ത്തിക്കുന്നു.