- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
സി.എസ് ഐ സ്ഥാപക ദിനം ആചരിച്ചു
കുവൈറ്റ്: ഭാഷകള്‍ക്ക് അതീതമായ മാനവികസേവനല്‍കി ദൈവ സാക്ഷ്യകളാകുവാന്‍ ആഹ്വാനം നല്‍കി,കുവൈറ്റിലെ മലയാളം തമിഴ് തെലുങ്ക് സി എസ് ഐ സഭകള്‍ സ്ഥാപക ദിനം ആചരിച്ചു.സി എസ് ഐ സഭകളുടെ ഐക്യവേദിയായ കുവൈറ്റ് യുണൈറ്റഡ് സി എസ് ഐ ഫെലോഷിപ്പ് പ്രസിഡന്റ് റവ. സി എം ഈപ്പന്‍ സെന്റ് പോള്‍സ് അഹമ്മദി ദേവാലയ അങ്കണത്തില്‍ പതാകയുയര്‍ത്തി സ്ഥാപകദിന കാര്യപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
കുവൈറ്റിലെ വിവിധ സഭകളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്ത ഐക്യ ആരാധനയ്ക്ക്റവ. സി എം ഈപ്പന്‍, റവ. എ. ജപദാസ് റവ.ബിനോയ് ജോസഫ്, റവ. ഏണസ്റ്റ് എന്നിവര്‍ നേതൃത്വ നല്‍കി. സെന്റ് പോള്‍സ് അഹമ്മദി ബിഷപ്പ് ചാപ്ലിന്‍ റവ. മൈക്കിള്‍ മെബോന കുവൈറ്റിലെ സി എസ് ഐ സമൂഹത്തെ അഭിസംബോധന ചെയ്ത് സ്ഥാപകദിന ആരാധനകള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.മാമ്മന്‍ ഫിലിപ്പോസ് , ബാബു മാത്യു, പ്രതാപ് രാജശേഖര്‍ , ആസിര്‍ രാജ് തുടങ്ങിയവര്‍ ആരാധനയ്ക്കും സമ്മേളനത്തിനുമുള്ള ക്രമീകരണങ്ങളുടെ നേതൃത്വം നല്‍കി.