- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
സംഘടിതമായ ധാര്‍മികത സുരക്ഷിത സമൂഹത്തെ സൃഷ്ടിക്കും - ഡോ. അന്‍വര്‍ സാദത്ത്
കുവൈത്ത് സിറ്റി: സംഘടിതമായ ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ സുരക്ഷിത സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് ഇത്തിഹാദുല്‍ ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ.എസ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്ത് പറഞ്ഞു. ആദര്‍ശ ക്യാമ്പയിന്റെ ഭാഗമായി ആദര്‍ശ വീഥിയില്‍ ഉള്‍കാഴ്ചയോടെ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ദഅ് വ വിംഗ് ദജീജിലെ മെട്രോ മെഡിക്കല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ ഇസ്ലാമിക മാതൃക എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതുതലമുറയെ ഇസ്ലാമിക മൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കൂട്ടായ്മകളിലൂടെ പരിശ്രമിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
സംഗമം സല്‍സബീല്‍ ജംഇയ്യത്തുല്‍ ഖൈരിയ്യ ജനറല്‍ സെക്രട്ടറി ഷൈഖ് മുഹമ്മദ് ഹഴിസ് അല്‍ മുതൈരി ഉദ്ഘാടനം ചെയ്തു. നന്മകള്‍ പ്രോത്സാഹിപ്പിക്കുകയും തിന്മകളെ പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് ഉത്തമ സമൂഹം. ഇസ്ലാമിലേക്കുള്ള ക്ഷണം ഏറ്റവും മഹത്തായ വാക്കുകളിലൊന്നാണെന്ന് ഷൈഖ് മുഹമ്മദ് ഹഴിസ് അല്‍ മുതൈരി സൂചിപ്പിച്ചു. നല്ല വ്യക്തിത്വം: സുരക്ഷിത സമൂഹം എന്ന വിഷയത്തില്‍ അല്‍ അമീന്‍ സുല്ലമി സംസാരിച്ചു.
അല്ലാഹുവിലുള്ള വിശ്വാസവും നല്ല വ്യക്തിത്വവും ആണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവി നിര്‍ണ്ണയിക്കുന്നത്. ഒരു വ്യക്തിയുടെ ആത്മീയതയും ചിന്താഗതിയും വളര്‍ത്തപ്പെടുമ്പോള്‍ മാത്രമാണ് ഒരു സമ്പൂര്‍ണ സമൂഹത്തിന്റെ നേട്ടം ഉറപ്പാക്കാന്‍ കഴിയുന്നത്. അല്‍ അമീന്‍ സുല്ലമി വിശദീകരിച്ചു.
ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. മെട്രോ സി.ഇ.ഒ ഹംസ പയ്യന്നൂര്‍ മുഖ്യാതിഥിയായി സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി, ദഅ് വ സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു. ഐമന്‍ അല്‍ഫസാന്‍ ഖിറാഅത്ത് നടത്തി