ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി മദീന ഖലീഫ സോണിന്റെ ആഭിമുഖ്യത്തില്‍ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പഠന വേദിയായ 'കുടുംബ ഖുര്‍ആന്‍ മജ്ലിസ്' ആരംഭിച്ചു. ബിന്‍ ഉംറാനില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പണ്ഡിതന്‍ ഡോ. അബ്ദുല്‍ വാസിഅ് ഉദ്ഘാടനം നിര്‍വഹിച്ചു. സി.ഐ.സി മദീന ഖലീഫ സംഘടിപ്പിച്ച ഖുര്‍ആന്‍ പരീക്ഷകളില്‍ ഉന്നത വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു.

സോണല്‍ പ്രസിഡണ്ട് അബ്ദുല്‍ഹമീദ് വി.എന്‍ അധ്യക്ഷത വഹിച്ചു. ഷമീര്‍ വി.കെ ഖുര്‍ആന്‍ പാരായണം നടത്തി. വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ചടങ്ങ് നിയന്ത്രിച്ചു. അബ്ദുല്‍ കബീര്‍ ഇ.കെ, മുഫീദ് ഹനീഫ, മുഹമ്മദ് നജീം, മുജീബ് റഹ്മാന്‍, സുഹൈല്‍ ടി, അബ്ദുസമദ് എ.എം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി