കുവൈറ്റ് സിറ്റി:ഫിറ ( Federation of Indian Registered Associations) ന്റെ നേതൃത്വത്തില്‍ അബ്ബാസിയയില്‍ വെച്ച്'ലോക കേരള സഭ- 2026ചര്‍ച്ച സമ്മേളനം ' സംഘടിപ്പിച്ചു. ഫിറ സെക്രട്ടറി ചാള്‍സ് പി ജോര്‍ജ് സ്വാഗതം പറഞ്ഞു. പ്രസ്തുത ചടങ്ങില്‍ ജോയിന്റ് കണ്‍വീനര്‍ ഷൈജിത് അദ്ധ്യക്ഷത വഹിച്ചു. ഫിറ സ്ഥാപക കണ്‍വീനറും ലോക കേരള സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അംഗവുമായ ബാബു ഫ്രാന്‍സീസ് ചര്‍ച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പ്രവാസികള്‍ക്കിടയിലെ ജനകീയ ഇടപെടലുകളെ കൊണ്ട് ലോക കേരള സഭ അംഗമായി സുപരിചിതനായ ബാബു ഫ്രാന്‍സീസിനെ ആദരിച്ചു. സംഘടന പ്രതിനിധികള്‍, പ്രവാസികളുടെ വിദേശത്തു നിന്നുള്ള വോട്ടു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട്, പ്രവാസി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട്, സമഗ്ര നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട്, നാട്ടിലേക്കള്ള വിമാന യാത്രയുമായി ബന്ധപ്പെട്ട് ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍/ നിര്‍ദ്ദേശങ്ങള്‍/നിവേദനങ്ങള്‍ കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെടുത്താന്‍ ലോക കേരള സഭയില്‍ സമര്‍പ്പിക്കുന്നതിനായി ചര്‍ച്ചയില്‍ അവതിരിപ്പിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മധു മാഹി, നിജിന്‍ ബേബി, സക്കീര്‍ പുതുനഗരം, അനില്‍ കുമാര്‍, പ്രിന്‍സ് കൊല്ലപ്പിള്ളില്‍, അശോകന്‍ തിരുവനന്തപുരം വിനീഷ് , ജെയിംസ് കൊട്ടാരം, വിനയന്‍, വിജേഷ്, റാഷിദ് ഇബ്രാഹിം, അനില്‍ കുമാര്‍ , ഈപ്പന്‍ ജോര്‍ജ്ജ് അബ്ദുള്‍ അസീസ്, അജിത നായര്‍, ലത വിജയന്‍, ജിനു വാകത്താനം, പ്രകാശന്‍ കീഴരിയൂര്‍, റൈജു തോമാസ്, ഷിജു വര്‍ഗ്ഗീസ്എന്നിവര്‍ സംസാരിച്ചു. ഫിറ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ബത്താര്‍ വൈക്കം നന്ദി പറഞ്ഞു

വീഡിയോ ലിങ്ക്

https://we.tl/t-3BwIVOq6iL