കുവൈത്തിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) അബ്ബാസിയ സെന്‍ട്രല്‍ സോണലുകളുടെ സംയുക്താഭിമുഖ്യത്തില്‍ ''ശ്രാവണം 2025'' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയയിലെ ആസ്പയര്‍ ബൈലിംഗ്വല്‍ സ്‌കൂളില്‍ നടന്ന ഓണസദ്യയോടൊപ്പം നാടന്‍ കലാരൂപങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.

ഫോക്ക് വൈസ് പ്രസിഡന്റ് എല്‍ദോ ബാബു അധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങില്‍ ഫോക്ക് പ്രസിഡന്റ് ലിജീഷ് പി ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. Q8 iAS ഇന്ത്യന്‍ അക്കാഡമി ഓഫ് സയന്‍സ് ഡയറക്ടര്‍ സുനില്‍ മുഖ്യാതിഥിയായി. അല്‍മുള്ള എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഫോക്ക് വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഫോക്ക് ജനറല്‍ സെക്രട്ടറി ഹരിപ്രസാദ്, ട്രഷറര്‍ സൂരജ്, രക്ഷാധികാരി അനില്‍ കേളോത്ത്, വൈസ് പ്രസിഡന്റ് ബിജു ആന്റണി, വനിതാ വേദി ചെയര്‍പേഴ്‌സന്‍ ഷംന വിനോജ്, ബാലവേദി കണ്‍വീനര്‍ അവന്തിക മഹേഷ്, സോണല്‍ വനിതാ വേദി കോര്‍ഡിനേറ്റര്‍മാര്‍ സഹിന വിജയകുമാര്‍, അശ്വതി ജിനേഷ്, ഉപദേശക സമിതി അംഗം ഓമനക്കുട്ടന്‍, കുട ജനറല്‍ കണ്‍വീനര്‍ മാര്‍ട്ടിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സലിം എം.എന്‍ ചടങ്ങിനു നന്ദി രേഖപ്പെടുത്തി.

വിവിധ പ്രായത്തിലുള്ള നൂറ്ററുപതിലധികം കലാപ്രതിഭകള്‍ പരിപാടിയുടെ ഭാഗമായി വേദിയില്‍ തിളങ്ങി. മാവേലി എഴുന്നള്ളത്തോടൊപ്പം ചെണ്ടമേളം, തിരുവാതിര, ഒപ്പന, ഓണപ്പാട്ട്, നൃത്തങ്ങള്‍, ഗാനമേള, വടം വലി തുടങ്ങിയ കലാപരിപാടികളും മത്സരങ്ങളും ആഘോഷത്തിന് മാറ്റ് കൂട്ടി.

ആയിരത്തോളം പേര്‍ക്ക് രുചികരമായ ഓണസദ്യ വിളമ്പിയ ''ശ്രാവണം 2025'' ഓണാഘോഷം കുവൈത്തിലെ മലയാളി സമൂഹത്തിന് ഓര്‍മ്മകളില്‍ നിറയുന്ന അനുഭവമായി.