ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) വനിതാവേദിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച്ച വൈകുന്നേരം അബ്ബാസിയ ഹെവന്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് ഹൃദയസ്തംഭനം, ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ ഇടപെടുന്നതിനു വേണ്ടി ബേസിക് ലൈഫ് സപ്പോര്‍ട്ട് (BLS) എന്ന വിഷയത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ആരോഗ്യ പ്രവര്‍ത്തകനും ബി.എല്‍.എസ് ഇന്‍സ്ട്രക്ടറുമായ വിജേഷ് വേലായുധന്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഫോക്ക് വനിതാവേദി ചെയര്‍പേഴ്‌സണ്‍ ഷംന വിനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഫോക്ക് പ്രസിഡന്റ് ലിജീഷ് പി ഉത്ഘാടനം ചെയ്തു. ഫോക്ക് ജനറല്‍ സെക്രട്ടറി ഹരിപ്രസാദ് യു.കെ, ഉപദേശകസമിതി അംഗം ഓമനക്കുട്ടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഫോക്ക് വനിതാവേദി ജനറല്‍ കണ്‍വീനര്‍ അഖില ഷാബു സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറര്‍ ലീന സാബു നന്ദി രേഖപ്പെടുത്തി.

ചടങ്ങില്‍ വെച്ച് കണ്ണൂര്‍ പഴയങ്ങാടിയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ യുവാക്കളിലൊരാളും ഫോക്ക് സാല്‍മിയ യൂണിറ്റ് മെമ്പറുമായ ഇസ്മയിലെ ആദരിച്ചു. ഇസ്മയിലിനുള്ള ഫോക്കിന്റെ സ്‌നേഹാദരം ഫോക്ക് പ്രസിഡന്റ് ലിജീഷ് കൈമാറി.