ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ഫോക്ക് പ്രസിഡന്റ് എല്‍ദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

ബാലവേദി ജോയിന്റ് സെക്രട്ടറി ഗംഗ പ്രിയേഷ് അദ്ധ്യക്ഷത വഹിച്ച ഔദ്യോഗിക പരിപാടിയില്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ചരിത്ര അധ്യാപകന്‍ ആഷ്ബിന്‍ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.

ഫോക്ക് ജനറല്‍ സെക്രട്ടറി ശ്രീഷിന്‍ എം.വി, ട്രഷറര്‍ സൂരജ് കെ.വി, വൈസ് പ്രസിഡന്റ്മാരായ പ്രണീഷ്, സുരേഷ് ബാബു, രാഹുല്‍ ഗൗതമന്‍, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ശരണ്യ പ്രിയേഷ്, ജനറല്‍ കണ്‍വീനര്‍ അമ്പിളി ബിജു, ഉപദേശക സമിതി അംഗങ്ങളായ ഓമനക്കുട്ടന്‍, വിജയേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ബാലവേദി എക്‌സിക്യൂട്ടീവ് അംഗം ആവണി പേരോട്ട് സ്വാഗതം ആശംസിച്ച ചടങ്ങില്‍ എക്‌സിക്യൂട്ടീവ് അംഗം ഇഷാന്‍ ഗോവിന്ദ് നന്ദി രേഖപ്പെടുത്തി. ബാലവേദി അംഗങ്ങളായ അവന്തിക സുമേഷ്, സെവിന്‍ സന്തോഷ് എന്നിവര്‍ അവതാരകര്‍ ആയിരുന്നു.

ബാലവേദി കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരങ്ങളും ഫോക്ക് ബാലവേദിയിലെ കുട്ടികള്‍ അവതരിച്ച ദേശഭക്തി നിര്‍ഭരമായ കലാപരിപാടികളും, ഫോക്ക് വനിതാവേദി അംഗങ്ങള്‍ ചേര്‍ന്ന് ആലപിച്ച ദേശഭക്തി ഗാനവും റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മാറ്റ് കൂട്ടി