ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) സാല്‍മിയ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓഷ്യന്‍ ഫണ്‍ എന്ന പേരില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം സാല്‍മിയ മറീന ബീച്ചില്‍ നിന്നും പ്രത്യേകം ഏര്‍പ്പാട് ചെയ്ത ഹൗസ് ബോട്ടില്‍ കടലിന്റെ ഓളപ്പരപ്പിലാണ് ഈ വര്‍ഷത്തെ കുടുംബ സംഗമം എന്നത് ഏറെ ശ്രദ്ധേയമായി. യൂണിറ്റ് കണ്‍വീനര്‍ പി വി ഷാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.സി സന്തോഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എല്‍ദോ കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഫോക്ക് ട്രഷറര്‍ സൂരജ്, ഉപദേശക സമിതി അംഗം വിജയേഷ് മാരാര്‍, ചാരിറ്റി സെക്രട്ടറി സജില്‍, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ഷംന വിനോജ്, ബാലവേദി കണ്‍വീനര്‍ അവന്തിക മഹേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യൂണിറ്റ് ട്രഷറര്‍ ഗ്ലാഡിസ് ബേബി നന്ദി പറഞ്ഞു. യൂണിറ്റ് സെക്രട്ടറി നാഷ് പരിപാടികള്‍ ഏകോപിപ്പിച്ചു.

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ച നിരവധിയായ ഗെയിംസുകള്‍, കലാ പരിപാടികള്‍, സ്വാദിഷ്ടമായ ഭക്ഷണം എല്ലാം ചേര്‍ന്നപ്പോള്‍, ഓളപരപ്പിലെ യാത്രയും കുടുംബസംഗമവും പങ്കെടുത്തവര്‍ക്കെല്ലാം അവിസ്മരണീയമായ ആനന്ദം നല്‍കിയ സായാഹ്നമായി.