ബാലവേദി കണ്‍വീനര്‍ അവന്തിക മഹേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അധ്യാപികയും ഷോര്‍ട്ട് ഫിലിംസ് സംവിധായികയും ആയ സവിത ജിതേഷ് മുഖ്യ പ്രഭാഷണം നടത്തി.

ഫോക്ക് ബാലവേദി സെക്രട്ടറി ജോയല്‍ രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഫോക്ക് ആക്ടിങ് പ്രസിഡന്റ് എല്‍ദോസ് ബാബു, ആക്ടിങ് ജനറല്‍ സെക്രട്ടറി മഹേഷ് കുമാര്‍, വനിതാ വേദി ജനറല്‍ കണ്‍വീനര്‍. അഖില ഷാബു എന്നിവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബാലവേദി കോര്‍ഡിനേറ്റര്‍ കാവ്യ സനിത്ത് ചടങ്ങിന് നന്ദി അറിയിച്ചു.

തുടര്‍ന്നു ഫോക്കിന്റെ വിവിധ യൂണിറ്റുകളിലുള്ള അംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യങ്ങളായ ദേശാഭക്തി ഗാനങ്ങളും, സംഘ നൃത്തങ്ങളും, പ്രസംഗങ്ങളും, ക്വിസ് മത്സരവും വ്യത്യസ്തമായ അവതരണത്തോടെ ഉള്ള സ്‌കിറ്റും അരങ്ങേറി.

ഓഗസ്റ്റ് 15 വെള്ളിയാഴ്ച ഫഹഹീല്‍ വേദാസ് ഹാളില്‍ വച്ചു നടന്ന പരിപാടി മികച്ച പങ്കാളിത്തോടു കൂടി നടത്തപ്പെട്ടു.