- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന മുസ്ലിം വംശഹത്യാ അജണ്ടയുടെ ഭാഗമാണ് ജനാധിപത്യ വിരുദ്ധ വഖഫ് ബില്ല് - ഐ.ഐ.സി
കുവൈത്ത് സിറ്റി : സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന മുസ്ലിം വംശഹത്യാ അജണ്ടയുടെ ഭാഗമാണ് ജനാധിപത്യ വിരുദ്ധ വഖഫ് ബില്ലെന്ന് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ കേന്ദ്ര സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ദൈവിക പ്രീതിയാഗ്രഹിച്ച് സമുദായത്തിന്റെ സ്വയം പര്യാപ്തതക്കായി സമുദായത്തിലെ പൂര്‍വികര്‍ ദാനം ചെയ്ത വഖഫ് സ്വത്തുക്കളുടെ കൈകാര്യ കര്‍തൃത്വം സ്വന്തമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെറുക്കുക തന്നെ വേണം.
വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ എടുത്ത് കളഞ്ഞ് വഖഫ് സ്ഥാപനങ്ങളും സ്വത്തുക്കളും അന്യാധീപ്പെടുത്താന്‍ അനുവദിക്കുകയില്ലെന്നും മുസ്ലിം സമുദായത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ചരിത്രപരവുമായ അസ്ഥിത്വത്തിന്റെ അടിത്തറയായ വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും കവര്‍ന്നെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പോരാടുമെന്നും ഐ.ഐ.സി സംഗമം സൂചിപ്പിച്ചു.
സാല്‍മിയ സെന്റില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, വൈസ് പ്രസിഡന്റ് സിദ്ധീഖ് മദനി, ട്രഷറര്‍ അനസ് മുഹമ്മദ്, കേന്ദ്ര സെക്രട്ടറിമാരായ സഅദ് പുളിക്കല്‍, അയ്യൂബ് ഖാന്‍, അബ്ദുറഹിമാന്‍, ഇബ്രാഹിം കൂളിമുട്ടം, മുര്‍ഷിദ് അരീക്കാട്, നബീല്‍ ഫാറോഖ്, നാസിര്‍ മുട്ടില്‍, ഷാനിബ് പേരാമ്പ്ര, ഷെര്‍ഷാദ് പുതിയങ്ങാടി, സൈദ് മുഹമ്മദ്, ടി.എം അബ്ദുറഷീദ്, മുഹമ്മദ് ആമിര്‍ എന്നിവര്‍ സംസാരിച്ചു