കുവൈറ്റ് സിറ്റി, ഡിസംബര്‍ 28, 2024 - ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് (IAK) ഡിസംബര്‍ 26-27, 2024-ന് 'ചില്‍ & ഗ്രില്‍ @ വിന്റര്‍ കാസില്‍' എന്ന പേരില്‍ കുവൈറ്റിലെ ഇടുക്കി ജില്ലയിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് പലവിധ ആഘോഷങ്ങള്‍ നിറഞ്ഞ വിന്റര്‍ പിക്നിക് സംഘടിപ്പിച്ചു.

ഡിസംബര്‍ 26-ന് വൈകുന്നേരം ആരംഭിച്ച പ്രോഗ്രാമില്‍ അംഗങ്ങളുടെ സാംസ്‌കാരിക പ്രകടനങ്ങള്‍, മറ്റു കലാപരിപാടികള്‍ എന്നിവയോടൊപ്പം വിവിധയിന ഭക്ഷണ സ്റ്റാളുകളും ഉണ്ടായിരുന്നു.

IAK പ്രസിഡന്റ് അബിന്‍ തോമസ് പിക്നിക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജോബിന്‍സ് ജോസഫ് എല്ലാവരെയും സ്വാഗതം ചെയ്തു.രാത്രി വൈകുവോളം നീണ്ട പ്രോഗ്രാമില്‍ ഫോട്ടോ സെഷന്‍, സാംസ്‌കാരിക പരിപാടികള്‍, ഇന്ത്യയില്‍ നിന്ന് കുവൈറ്റ് സന്ദര്‍ശിക്കുന്ന മാതാപിതാക്കളെ ആദരിക്കല്‍, കുവൈറ്റില്‍ നിന്നും വിട്ടു പോകുന്ന അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് നല്‍കല്‍, ക്രിസ്മസ്, പുതുവത്സര കേക്ക് മുറിക്കല്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

രണ്ടാം ദിവസം രുചികരമായ പ്രഭാതഭക്ഷണത്തോടൊപ്പം ആരംഭിച്ച പ്രോഗ്രാമിനെ തുടര്‍ന്ന് കുട്ടികള്‍ക്കായി വനിതാ ഫോറം അംഗങ്ങള്‍ നടത്തിയ കളറിങ് മത്സരങ്ങള്‍ക്ക് രാജി ഷാജി മാത്യു, വിനീത എന്നിവര്‍ നേതൃത്വം നല്‍കി. കായിക മത്സരങ്ങള്‍, വിവിധ ഗെയിമുകള്‍, ടഗ് ഓഫ് വാര്‍ എന്നിവ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ബിജോ തോമസിന്റെ നേതൃത്വത്തില്‍ നടത്തി.

വിജയികള്‍ക്കുള്ള സമ്മാന വിതരണം ചെയ്തുകൊണ്ട് യോഗത്തില്‍ ട്രഷറര്‍ ബിജോ ജോസഫ് എല്ലാവര്‍ക്കും നന്ദി രേഖപെടുത്തി.ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് അംഗങ്ങളുടെ ശക്തമായ കൂട്ടായ്മയും സമര്‍പ്പണവും ഈ പിക്നിക് വിജയകരമാക്കി.

പ്രധാന നേതാക്കളും കമ്മിറ്റി അംഗങ്ങളും പരിപാടി വിജയകരമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിന് പ്രത്യേക നന്ദി രേഖപെടുത്തി:

പിക്നിക് കണ്‍വീനര്‍: ടെറന്‍സ് ജോസ്

ഫുഡ് കമ്മിറ്റി: ബിജു ജോസ്, സന്തോഷ് ആന്റണി, സജിമോന്‍ പി. ടി., ബിനു ആഗ്‌നെല്‍ ജോസ്

സാംസ്‌കാരിക പരിപാടി കമ്മിറ്റി: അനീഷ് ശിവന്‍, അനൂപ് ജോണി, ഭാവ്യ അനൂപ്

കായിക കമ്മിറ്റി: ബിജോ തോമസ്, ബേബി ജോണ്‍, ബെനി അഗസ്റ്റിന്‍, ഔസപ്പച്ചന്‍ തോട്ടുങ്കല്‍

ഫോട്ടോഗ്രാഫി: ജോണ്‍ലി തുണ്ടിയില്‍

ഓവര്‍ഓള്‍ മാനേജ്‌മെന്റ്: അനീഷ് പ്രഭാകരന്‍

കളറിങ് മത്സരങ്ങള്‍: രാജി ഷാജി മാത്യു, വിനീത

പബ്ലിസിറ്റി: ജോണ്‍ലി തുണ്ടിയില്‍, ജോമോന്‍ പി. ജേക്കബ്

കാറ്ററിംഗ് ടീം ഷാനു, ചാലെറ്റ് കീപ്പര്‍ ഹാരിസ്, എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കും പ്രത്യേക നന്ദി.

IAK പ്രസിഡന്റ് അബിന്‍ തോമസും ജനറല്‍ സെക്രട്ടറി ജോബിന്‍സ് ജോസഫും 'ചില്‍ & ഗ്രില്‍ @ വിന്റര്‍ കാസില്‍' പിക്നിക് ഒരു ഓര്‍മ്മയായ പരിപാടിയാക്കുന്നതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി രേഖപെടുത്തി. ഇടുക്കി ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മയെ ആഘോഷിക്കുന്ന ഇനിയും നിരവധി പരിപാടികള്‍ക്ക് അസോസിയേഷന്‍ ആഗ്രഹിക്കുന്നു.