കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ വനിത വിംഗായ മുസ്ലിം ഗേള്‍സ് ആന്റ് വുമന്‍സ് മൂവ്‌മെന്റ് (എം.ജി.എം) പ്രസിഡന്റായി മാഷിത മനാഫിനെയും ജനറല്‍ സെക്രട്ടറിയായി നഫ് സിയ ആഷിഖിനെയും തെരെഞ്ഞെടുത്തു. നസ്‌റ ബിന്‍സീര്‍ (ട്രഷറര്‍). ഷറീന ലത്തീഫ്, ഷാനി ആരിഫ് (വൈസ് പ്രസിഡന്റ്), ഗനീമ മുഹമ്മദ് റഫീഖ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു.

മറ്റു വകുപ്പു സെക്രട്ടറിമാര്‍ യഥാക്രമം. ലബീബ മുഹമ്മദ് റഫീഖ് (ദഅ് വ), ഖൈറുന്നിസ അസീസ് (വിദ്യാഭ്യാസം), ബേബി അബൂബക്കര്‍ (പബ്ലിക് റിലേഷന്‍ ആന്റ് സക്കാത്ത്), ഹര്‍ഷ ഷരീഫ് (ഖ്യു.എല്‍.എസ്), ജസ് ന ജമാല്‍ (ഐ.ടി), ബദറുന്നിസ മുഹമ്മദ് (മീഡിയ), ആബിദ നൌഷാദ് (സോഷ്യല്‍ വെല്‍ഫയര്‍), ഫെമി റിയാസ് (ഫൈന്‍ആര്‍ട് സ്), ഷക്കീല ഹാഷിം (വെളിച്ചം), ഷൈബ നബീല്‍ (പബ്ലിസിറ്റി), ഷൈമ ജംഷിദ് (സ്റ്റുഡന്‍സ് വിംഗ്). കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായി റഫ നസീഹ, ലാമീസ് ബാനു, ഫാത്തിമ്മ അഹ് മദ്, അജ് ന, സൌദ ഹംസ, റബീബ അഫ് സല്‍, ഫാത്തിമ്മ സഅദ്, റുബീന നിമീഷ്, ഹനാന മനാഫ്, ബാസിമ അബ്ദുറഊഫ്, ലുബ് ന അബ്ദുറഹിമാന്‍ എന്നിവരെയും തെരെഞ്ഞെടുത്തു.

ഹവല്ലി അല്‍ അസീര്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ മാഷിത മനാഫ് അധ്യക്ഷത വഹിച്ചു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം ആശംസ പ്രസംഗം നിര്‍വ്വഹിച്ചു. എം.ജി.എം കേന്ദ്ര നേതാക്കളായ ലബീബ മുഹമ്മദ് റഫീഖ് സ്വാഗതവും ഹര്‍ഷ ഷെരീഫ് നന്ദിയും പറഞ്ഞു.