കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ 2025 വര്‍ഷത്തേക്കുള്ള അബൂഹലീഫ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ബിന്‍സീര്‍ നാലകത്ത് (പ്രസിഡന്റ്), എന്‍ജി. ഫഹീം ഉമ്മര്‍ കുട്ടി (വൈ. പ്രസഡന്റ്), റിഷാദ് ബേപ്പൂര്‍ (ജനറല്‍ സെക്രട്ടറി), എന്‍ജി. സൈദ് മുഹമ്മദ് റഫീഖ് (ട്രഷറര്‍). മറ്റു ഭാരവാഹികളായി അബ്ദുല്ല അബൂബക്കര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), റഫീഖ് കാക്കൂര്‍ (ദഅ് വ), നജീം സബാഹ് (ഖ്യു.എല്‍.എസ്) മുഹാസ് വടകര (സോഷ്യല്‍ വെല്‍ഫയര്‍), അബ്ദുസ്സലാം അബൂബക്കര്‍ (വിദ്യാഭ്യാസം) എന്നിവരെ തെരെഞ്ഞെടുത്തു.

കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായി അബൂബക്കര്‍ സിദ്ധീഖ് മദനി, അബ്ദുല്ലത്തീഫ് പേക്കാടന്‍, മുഹമ്മദ് ഷാനിബ് പേരാമ്പ്ര, അബ്ദുറഹിമാന്‍ അബൂബക്കര്‍ എന്നിവരെയും തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് കേന്ദ്ര നേതാക്കളായ അബ്ദുന്നാസര്‍ മുട്ടില്‍, ബദറുദ്ധീന്‍ പുളിക്കല്‍ എന്നിവര്‍ നിയന്ത്രിച്ചു.