കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ 2025 വര്‍ഷത്തേക്കുള്ള മങ്കഫ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.എന്‍ജി. റെമില്‍ ഇസ്മയില്‍ (പ്രസിഡന്റ്), ജമാലുദ്ധീന്‍ വലിയകത്ത് (വൈ. പ്രസഡന്റ്), മുഹമ്മദ് ആമിര്‍.യൂ.പി (ജനറല്‍ സെക്രട്ടറി), ഫില്‍സര്‍.കെ (ട്രഷറര്‍). മറ്റു ഭാരവാഹികളായി യഅ് ഖൂബ് മൂഴിക്കല്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സകരിയ്യ തോട്ടുപ്പറമ്പില്‍ (ദഅ് വ), എന്‍ജി. ഹനീഫ സംജാദ്. വി (ഖ്യു.എല്‍.എസ്), മുഹമ്മദ് ശുഐബ് നേലാമ്പ്ര (സോഷ്യല്‍ വെല്‍ഫയര്‍), മുഹമ്മദ് കുഞ്ഞി.സി (വിദ്യാഭ്യാസം) എന്നിവരെ തെരെഞ്ഞെടുത്തു.

കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായി അബ്ദുല്‍ അസീസ് സലഫി, കെ.സി സഅദ് പുളിക്കല്‍, ഫില്‍സര്‍.കെ, എന്‍ജി. ഫിറോസ് ചുങ്കത്തറ, സകരിയ്യ. ടി.പി, താജുദ്ധീന്‍ നന്തി എന്നിവരെയും തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് കേന്ദ്ര നേതാക്കളായ അബ്ദുല്ലത്തീഫ് പേക്കാടന്‍, ബദറുദ്ധീന്‍ പുളിക്കല്‍ എന്നിവര്‍ നിയന്ത്രിച്ചു.